ആലിയ ഭട്ട്, വരുണ്‍ ധവാന്, സിദ്ദാര്‍ത്ഥ് മല്‍ഹോത്ര എന്നീ താരങ്ങളെ ബോളിവുഡിന് പരിചയപ്പെടുത്തിയ ചലച്ചിത്രമാണ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍. കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്തത്. കരിയറിലെ മികച്ച തുടക്കമാണ് ആലിയയ്ക്കും, സിദ്ദാര്‍ത്ഥിനും വരുണിനും സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ ലഭിച്ചത്.
ഇപ്പോഴിതാ, ടൈഗര്‍ ഷറഫ്, അനന്യ പാണ്ഡേ, താര സുതാരിയ എന്നിവരെ അണിനിരത്തി സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 തയാറാക്കിയിരിക്കുകയാണ് കരണ്‍. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 നായി ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കായി ‘ഫക്കീറ’ എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ടൈഗര്‍ ഷറഫ്, അനന്യ പാണ്ഡേ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
Post Your Comments