GeneralLatest NewsMollywood

പേളിയുടെ ഹല്‍ദി ആഘോഷം; ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസ് മലയാളത്തിലെ പേളിഷ് പ്രണയം വന്‍ വിവാദമായിരുന്നു. ഇത് മത്സരത്തില്‍ നിന്നും പുറത്താവാതിരിക്കാനുള്ള പേളിയുടെ അടവാണെന്ന് വരെ പറഞ്ഞവരുണ്ട്. ഈ പ്രണയം വിവാഹത്തിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. തുടക്കത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ശ്രദ്ധ കൊടുത്തിരുന്നുവെങ്കിലും പിന്നീട് ഇരുവരും അവഗണിക്കുകയായിരുന്നു. ഇരുവീട്ടുകാരും ഇതേക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്ന തരത്തിലുള്ള ആശങ്കയായിരുന്നു രണ്ട് പേരെയും അലട്ടിയത്. തുടക്കത്തിലെ എതിര്‍പ്പുകളും പ്രതിസന്ധികളുമൊക്കെ മറികടന്ന് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും ഒരുമിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ വെച്ചാണ് ഇവരുടെ വിവാഹം നടക്കുന്നത്.

മെയ് 8ന് പാലക്കാട് ശ്രിനിഷിന്റെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടത്തും. പേളിഷ് ആരാധകര്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് ഇവരുടെ ഓരോ ചടങ്ങുകളും. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ ഇരുവര്‍ക്കും ഗംഭീര സ്വീകരണമായിരുന്നു പേളിഷ് ആര്‍മി നല്‍കിയത്. ബ്രൈഡല്‍ ഷവറിന് പിന്നാലെയായാണ് ഹല്‍ദി ചടങ്ങ് നടത്തിയത്. നടി അഹാന കൃഷ്ണയുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹല്‍ദി വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബാച്ചിലര്‍ പാര്‍ട്ടിയുള്‍പ്പടെ വിവാഹത്തിന് മുന്‍പ് നിരവധി ആഘോഷങ്ങളാണ് പേളിക്കായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുക്കിയത്. ബ്രൈഡല്‍ ഷവറിന് പിന്നാലെയായാണ് രാത്രിയില്‍ ഹല്‍ദി ആഘോഷം നടത്തിയത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള സാരിയണിഞ്ഞ് തനിനാടനായാണ് പേളി ഹല്‍ദിക്കായി എത്തിയത്. മുഖത്ത് മഞ്ഞളുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. പാട്ട് പാടിയും പരസ്പരം കളിയാക്കിയുമൊക്കെ പേളിയും സുഹൃത്തുക്കളും ആഘോഷമാക്കുകയായിരുന്നു. ചിങ്കാരക്കിന്നാരമുള്‍പ്പടെ നിരവധി ഗാനങ്ങളായിരുന്നു പേളിക്കായി സുഹൃത്തുക്കള്‍ ആലപിച്ചത്. ഇടയ്ക്ക് പേളിയും പാട്ടിനൊപ്പം ചേര്‍ന്നിരുന്നു.

പേളിഷ് വിവാഹം ആരാധകര്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ മികച്ച പിന്തുണ കിട്ടിയ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു പേളി മാണി. പരിപാടി തുടങ്ങി ആദ്യവാരത്തില്‍ തന്നെ തനിക്ക് പുറത്തേക്ക് പോവണമെന്ന് പറഞ്ഞ താരം പിന്നീട് ഗ്രാന്റ് ഫിനാലെ വരെ എത്തിയിരുന്നു. കടുത്ത മത്സരം അരങ്ങേറുന്നതിനിടയിലും സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. പേളിക്ക് മാത്രമല്ല ശ്രിനിഷിനും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ഇവരുടെ വിവാഹത്തില്‍ ഏറെ സന്തോഷിക്കുന്നതും ആരാധകരാണ്.

https://www.facebook.com/Pearlearmy/posts/435355347268238

shortlink

Related Articles

Post Your Comments


Back to top button