GeneralLatest NewsTollywood

പിറന്നാള്‍ ദിനത്തില്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് രാശ്മിക നല്‍കിയ സമ്മാനം കണ്ട് ഞെട്ടി ആരാധകര്‍

തെലുങ്കിലെ ഭാഗ്യ ജോഡികളാണ് വിജയ് ദേവരാക്കൊണ്ടെയും രാശ്മിക മന്ദാനയും. ഇരുവരുടെയും ആദ്യ സിനിമയായ ഗീതാഗോവിന്ദം ഹിറ്റായിരുന്നു. ടോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഗീതാഗോവിന്ദത്തിന്റെ വിജയത്തിനു ശേഷം വിജയ്‌യും രാശ്മികയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിജയ് ദേവരാക്കൊണ്ടെയുടെ പിറന്നാള്‍ ആഘോഷ വീഡിയോയാണ്. ഇതിന് രാശ്മിക നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ മെയ് 9 നായിരുന്നു വിജയ്‌യുടെ പിറന്നാള്‍. ഡിയര്‍ കോമ്രേഡിന്റെ സെറ്റില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകര്‍ക്കും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. വിജയ്ക്ക് പിറന്നാള്‍ സമ്മാനമായി രാശ്മിക ഒരു ബ്രേസ്‌ലെറ്റ് നല്‍കി. നടി തന്നെയാണ് വിജയും കൈകളില്‍ ബ്രേസ് ലേറ്റ് അണിഞ്ഞു കൊടുത്തത്.

shortlink

Related Articles

Post Your Comments


Back to top button