BollywoodLatest News

പിഎം നരേന്ദ്ര മോദി ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററിന് പുറത്ത് ചായ വിതരണം നടത്തി വിവേക് ഒബ്‌റോയ് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പി. എം നരേന്ദ്ര മോദി. ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടയില്‍ നടന്‍ വിവേക് ഒബ്‌റോയ് തിയേറ്ററിന് പുറത്ത് ചായ വിതരണം നടത്തി. മുംബൈയില്‍ നടന്ന പ്രീമിയര്‍ ഷോയിലാണ് നടന്‍ അതിഥികള്‍ക്ക് ചായ വിതരണം ചെയ്തത്.

സോണിയാ ഗാന്ധി, മന്‍മോഹന്‍സിങ്ങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത് ഷായുടെ റോളില്‍ എത്തുന്നത്. ഒമുങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ചെറുപ്പകാലം മുതല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതു വരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പറയുന്നത്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button