GeneralLatest NewsMollywood

അമ്മയെ എടുക്കാന്‍ വന്നപ്പോള്‍ ശ്വസിക്കുന്നത് കണ്ടു; കാല്‍ മുറിക്കേണ്ടിവന്നത് ഡോക്ടറുടെ അനാസ്ഥയും എന്റെ സമയദോഷവും

1981 ലായിരുന്നു ആ ബസ് അപകടം. തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു ഞങ്ങള്‍.

നര്‍ത്തകിയുടെ ജീവന്‍ കാലുകളാണ്. എന്നാല്‍ വിധിയുടെ വേട്ടയില്‍ തളരാതെ ജീവിതവും നൃത്തവും തിരിച്ചുപിടിച്ച അതുല്യ പ്രതിഭയാണ് നടി സുധാ ചന്ദ്രന്‍. സ്വന്തം ജീവിതകഥ പറഞ്ഞ മയൂരി എന്ന സിനിമ ഇറങ്ങിയതോടെ ഒരു വ്യക്തി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട താരമാണ് സുധ. നിരവധി സീരിയല്‍ നൃത്ത പരിപാടികള്‍ എന്ന് തുടങ്ങി മലയാളികള്‍ക്ക് പരിചിതയായ സുധയുടെ ജീവിതം മാറ്റി മറിച്ചത് ഒരു ബസ് അപകടമാണ്. അമ്മയുടെ നിര്‍ബന്ധ പ്രകാരം മാത്രം അഭ്യസിച്ച നൃത്തം തന്റെ ജീവനായി മാറിയതിനു പിന്നില്‍ ഈ അപകടമാണെന്ന് സുധ പങ്കുവയ്ക്കുന്നു

ആ ബസ് അപകടത്തെക്കുറിച്ച് മനസ്സ് തുറന്നു താരം. ” 1981 ലായിരുന്നു ആ ബസ് അപകടം. തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു ഞങ്ങള്‍. അന്ന് എനിക്ക് ഈ കാണുന്ന മനക്കരുത്തും വാശിയുമൊന്നും ഇല്ലായിരുന്നു. അപകടത്തില്‍ ഏറ്റവും പരിക്ക് കുറവ് എനിക്കായിരുന്നുവെന്ന് തോന്നുന്നു. അപകടത്തില്‍ അമ്മ മരിച്ചുപോയി എന്നാണ് എന്നോട് പോലീസ് പറഞ്ഞത്. അമ്മയെ എടുക്കാന്‍ വന്നപ്പോള്‍ ശ്വസിക്കുന്നത് കണ്ടു. അമ്മയെയും അപ്പയെയും ആംബുലന്‍സില്‍ കയറ്റാനൊക്കെ ഞാന്‍ കൂടെ നിന്നിരുന്നു. അവര്‍ ജീവനോടെ ഇരിക്കുന്നുവെന്ന് ഞാന്‍ അറിഞ്ഞത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ വെവ്വേറെ വാര്‍ഡുകളിലായിരുന്നു ഞങ്ങള്‍.”

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് എന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ അനാസ്ഥയും എന്റെ സമയദോഷവും. ആ മുറിവ് പഴുത്തു. അങ്ങനെ വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. മരവിച്ചതുപോലൊരു അവസ്ഥയായിരുന്നു ആദ്യം. ഡോക്ടര്‍ പറഞ്ഞു, നൃത്തം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പഠിച്ചു വേറെ ജോലി നോക്കിക്കൂടെ എന്ന്. അന്നാണ് ഞാന്‍ തിരിച്ചറിയുന്നത് നമുക്ക് നഷ്ടപ്പെടുന്നത് എന്താണോ അതിന് വേണ്ടി നാം കൊതിക്കുമെന്ന്. അപ്പോഴാണ് നൃത്തം എത്ര മാത്രം വിലപ്പെട്ടതാണെന്ന് എനിക്ക് മനസ്സിലായത്.” സുധ പങ്കുവയ്ക്കുന്നു

shortlink

Related Articles

Post Your Comments


Back to top button