Latest NewsTollywood

അതിഥി വേഷത്തിന് മുപ്പത്തിയഞ്ച് ലക്ഷം; നടിയുടെ പ്രതിഫലം കേട്ട് അമ്പരന്ന് ആരാധകര്‍

തെലുങ്ക് നടനും ഭര്‍ത്തൃപിതാവുമായ നാഗാര്‍ജുന കേന്ദ്ര കഥാപാത്രമായെത്തുന്ന മന്‍മദുഡു 2വില്‍ നടി സാമന്ത അഭിനയിക്കുന്നതിന് വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അതിഥിവേഷത്തിലാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. സിനിമയില്‍ വെറും അഞ്ചു നിമിഷം മാത്രം അഭിനയിക്കുന്നതിന് താരം മുപ്പത്തിയഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രാകുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സാമന്തയുടെ രംഗങ്ങള്‍ പോര്‍ച്ചുഗലിലാണ് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോസ്, വയാകോം 18, ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലക്ഷ്മി, വെണ്ണിലാ കിഷോര്‍, ദേവദര്‍ശിനി, റാവു രമേഷ്, നാസര്‍, അക്ഷര ഗൊഡ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button