GeneralMollywoodTrailers

ചിരിയുടെ രസക്കൂട്ടുമായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍; ട്രെയിലര്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച്‌ ജനപ്രിയ താരം

പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ചിരിയുടെ രസക്കൂട്ടില്‍ പ്രണയവും സംഗീതവും ചേരുംപടി ചേര്‍ത്ത് ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ ‘ ട്രെയിലര്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച്‌ ജനപ്രിയ താരം ദിലീപ്.

നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന അഞ്ചാമത്തെയും നോവലിനും മൊഹബത്തിനും ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെയും ചിത്രവുമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’. പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. യുവതാരം അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ ശിവകാമി, സോനു എന്നിവര്‍ നായികമാരായി എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button