CinemaGeneralMollywoodNEWS

മൂന്ന്‍ പേരുടെ സിനിമകള്‍ക്ക് കണ്ണടച്ച് കൈ കൊടുക്കും: പാര്‍വതി

തന്റെ കഥാപാത്രത്തിന്റെ വലുപ്പം നോക്കാതെ സിനിമയുടെ ക്രാഫ്റ്റില്‍ ശ്രദ്ധിക്കുന്ന പാര്‍വതി മൂന്നു പേര്‍ എപ്പോള്‍  സിനിമയുമായി വന്നാലും  ഒക്കെ പറയുമെന്ന് വ്യക്തമാക്കുന്നു

നല്ല കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ  പ്രേക്ഷകരെ വിസ്മയിപ്പിച്ച പാര്‍വതി തിരുവോത്ത് സിനിമയുടെ ടീം വര്‍ക്കില്‍ വിശ്വസിക്കുന്ന അഭിനേത്രിയാണ്, അടുത്തിടെയായി താരത്തിനു സോഷ്യല്‍ മീഡിയയിലടക്കം നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതിനെയൊക്കെ അതിജീവിച്ച് മികച്ച കഥാപാത്രങ്ങള്‍ ചെയ്തു പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് താരം, ഇപ്പോള്‍ വൈറസ് എന്ന ചിത്രത്തിലും തന്റെ താരമൂല്യം ശ്രദ്ധിക്കാതെ വലിയ സ്ക്രീന്‍ സ്പേസ് ഇല്ലാത്ത ഒരു വേഷത്തില്‍ അഭിനയിച്ചിരിക്കുകയാണ്, തന്റെ കഥാപാത്രത്തിന്റെ വലുപ്പം നോക്കാതെ സിനിമയുടെ ക്രാഫ്റ്റില്‍ ശ്രദ്ധിക്കുന്ന പാര്‍വതി മൂന്നു പേര്‍ എപ്പോള്‍  സിനിമയുമായി വന്നാലും  ഒക്കെ പറയുമെന്ന് തുറന്നു സമ്മതിക്കുന്നു.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള പാര്‍വതി അവരെ പൂര്‍ണ്ണമായും വിശ്വസിച്ചു സിനിമ ചെയ്യുന്ന നടിയാണ്, മലയാള സിനിമയുടെ അഭിമാനമായ വനിതാ സംവിധായിക അഞ്ജലി മേനോന്റെ ചിത്രത്തിനും കഥ നോക്കാതെ കൈ കൊടുക്കുമെന്ന് പാര്‍വതി പറയുന്നു, വൈറസ് എന്ന ചിത്രം സംവിധാനം ചെയ്ത ആഷിക് അബു ചിത്രത്തിലേക്ക് വിളിച്ചാലും താന്‍ നോ പറയാറില്ലെന്നു ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ പാര്‍വതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button