GeneralLatest NewsTV Shows

പ്രളയം പ്രവചിച്ച ഭ്രാന്തന്‍; നടന്‍ സുജിത് പറയുന്നു

ഭ്രാന്തന്റെ പ്രവചനം സത്യമായി എന്ന മട്ടിൽ അന്യസംസ്ഥാന ചാനലുകളിൽ വരെ വാർത്ത വന്നു

ടെലിവിഷന്‍ രംഗത്തെ മിന്നും താരങ്ങളില്‍ ഒരാളാണ് നടന്‍ സുജിത്. മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേയ്ക്ക് എത്തിയ താരം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷത്തെക്കുറിച്ച് പറയുന്നു.

മുല്ലപ്പെരിയാര്‍ ഭീഷണി ആകുന്ന ഒരു സാഹചര്യത്തില്‍ പ്രളയം പ്രവചിക്കുന്ന ഒരു വീഡിയോ സുജിത് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വീഡിയോയില്‍ ഭ്രാന്തന്‍ വേഷത്തില്‍ ആണ് താരം എത്തിയത്. അതിനെക്കുറിച്ച് താരം പറയുന്നു

”മുല്ലപ്പെരിയാർ ഡാം ഭീഷണിയാവുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പ്രളയം പ്രവചിക്കുന്ന ഒരു വീഡിയോ ചെയ്തിരുന്നു. ഒരു ഭ്രാന്തന്റെ വേഷം ആയിരുന്നു. കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്ത് കേരളത്തെ പ്രളയം വിഴുങ്ങി. അതോടെ ‘ഭ്രാന്തൻ’ വീഡിയോ വൻവൈറലായി. ഭ്രാന്തന്റെ പ്രവചനം സത്യമായി എന്ന മട്ടിൽ അന്യസംസ്ഥാന ചാനലുകളിൽ വരെ വാർത്ത വന്നു. കലാ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം ആണത്.”

shortlink

Related Articles

Post Your Comments


Back to top button