Latest NewsMollywood

കയറില്‍ തൂക്കി മേലോട്ടും താഴോട്ടും വലിക്കുന്നതും കാറിന്റെയും ഷൂസിന്റെയും വിലയും നിങ്ങള്‍ ആസ്വദിക്കുന്നുണ്ട്; എന്നാല്‍ ഈ മനുഷ്യനെ സൂപ്പര്‍ താരങ്ങള്‍ മറന്നു; ഹരീഷ് പേരടി

സംസ്ഥാന അവാര്‍ഡിന് പിന്നാലെ രാജ്യാന്തര അംഗീകാരം ലഭിച്ചത് ഇരട്ടിമധുരം നല്‍കിയെന്ന് ഇന്ദ്രന്‍സും ആരാധകരോടായി പറഞ്ഞു

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ മലയാളസിനിമയ്ക്ക് അഭിമാനമായി മാറിയ നടന്‍ ഇന്ദ്രന്‍സിനും സംവിധായകന്‍ ഡോ. ബിജുവിനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരാധകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. മലയാളസിനിമയുടെ തലയെടുപ്പ് ലോകസിനിമയുടെ നെറുകയിലെത്തിച്ച അതുല്യപ്രതിഭകള്‍ക്ക് മലയാളികള്‍ ഇരട്ടിമധുരമാണ് സമ്മാനിച്ചത്. തനിക്ക് ലഭിച്ച പുരസ്‌കാരം സിനിമയുടെ പ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കുന്നു എന്ന് സംവിധായകന്‍ ഡോ ബിജു പറഞ്ഞു. സംസ്ഥാന അവാര്‍ഡിന് പിന്നാലെ രാജ്യാന്തര അംഗീകാരം ലഭിച്ചത് ഇരട്ടിമധുരം നല്‍കിയെന്ന് ഇന്ദ്രന്‍സും ആരാധകരോടായി പറഞ്ഞു. ഇപ്പോഴിതാ ഹരീഷ് പേരടി തന്റെ സോഷ്യല്‍മീഡിയകുറിപ്പിലൂടെ ഇന്ദ്രന്‍സിനെ മലയാളസിനിമാലോകം അവഗണിച്ചുവെന്ന് ചൂണ്ടികാണിക്കുകയാണ്.

കുറിപ്പ് വായിക്കാം:

രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ ?… നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ നിങ്ങളെ കയറില്‍ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്റെയും ഷൂസിന്റെയും വിലയും എല്ലാം ഞങ്ങള്‍ ആസ്വദിക്കാറുണ്ട്… അതിന്റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാല്‍ ഞങ്ങള്‍ക്കത് ആഘോഷിക്കാമായിരുന്നു

https://www.facebook.com/hareesh.peradi.98/posts/510566816150339

shortlink

Related Articles

Post Your Comments


Back to top button