Latest NewsMollywood

വീട്ടില്‍ അത്യാവശ്യം കൃഷിയുളളതു കൊണ്ടാണ് പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം കിട്ടുന്നതെന്ന് നടന്‍ പറയുന്നു

സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ചു ജീവിക്കാമെന്ന ആത്മവിശ്വാസമുണ്ട്

വീട്ടില്‍ അത്യാവശ്യം കൃഷിയുളളതു കൊണ്ടാണ് ധൈര്യത്തോടെ പരീക്ഷണ ചിത്രങ്ങളില്‍ പോലും വേഷമിടുന്നതെന്ന് നടന്‍ ടൊവീനോ തോമസ്. സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ചു ജീവിക്കാമെന്ന ആത്മവിശ്വാസമുണ്ട്.

അതേസമയം മസിലുണ്ടാക്കാന്‍ ജിമ്മില്‍ പോകുന്നത്ര എളുപ്പമല്ല പറമ്പില്‍ പണിയെടുക്കുന്നതെന്നും ടൊവീനോ പറഞ്ഞു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തൃശൂര്‍ നിയമസഭ മണ്ഡലത്തിലെ വിദ്യാര്‍ഥികളെ ആദരിക്കാന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടൊവീനോ ഈ കാര്യങ്ങള്‍ പറഞ്ഞത്

shortlink

Related Articles

Post Your Comments


Back to top button