GeneralLatest NewsMollywood

എല്ലാ പ്രണാമങ്ങളോടും കൂടെ ആദരാഞ്ജലികള്‍; പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ജയറാം

മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും

മലയാളത്തിന്റെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ബാബു നാരായണന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ ജയറാം. ഫെയ്‌സ്ബുക്ക് പേജിലാണ് ബാബു നാരായണനെ അനുസ്മരിച്ച് ജയറാം കുറിപ്പെഴുതിയിരിക്കുന്നത്.

‘പ്രിയ സുഹൃത്ത് ബാബു നാരായണന് (അനില്‍ -ബാബു) എല്ലാ പ്രണാമങ്ങളോടും കൂടെ ആദരാഞ്ജലികള്‍’.- ജയറാം കുറിച്ചു

അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ബാബു നാരായണന്‍. ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരില്‍ വച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍ നടക്കും.

shortlink

Related Articles

Post Your Comments


Back to top button