CinemaGeneralLatest NewsMollywoodNEWS

ആറാം തമ്പുരാന്‍ മോഹന്‍ലാലിന് വേണ്ടി സൃഷ്ടിച്ച സിനിമയായിരുന്നില്ല!!

രഞ്ജിത്തിന്റെ ശക്തമായ തിരക്കഥയ്ക്ക് പുറമേ ഷാജി കൈലാസിന്റെ വ്യത്യസ്തയാര്‍ന്ന ഷോട്ടുകള്‍ മലയാള സിനിമയുടെ സ്ഥിരം ആക്ഷനില്‍ നിന്ന് വിഭിന്നമായിരുന്നു

മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീമിന്റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ആറാം തമ്പുരാന്‍’. 1997-ല്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ ചിത്രങ്ങളില്‍ ഒന്നായി മാറി. ‘കണിമംഗലം ജഗന്നാഥന്‍’ എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിക്കപ്പെട്ടു. കേരളത്തിലെ തിയേറ്ററുകളില്‍ ഇരുനൂറോളം ദിവസങ്ങള്‍ തകര്‍ത്തോടിയ ‘ആറാം തമ്പുരാന്‍’ മലയാള സിനിമയുടെ വാണിജ്യ നിരയില്‍ തലയെടുപ്പുള്ള ചലച്ചിത്ര കാഴ്ചയായി.

രഞ്ജിത്തിന്റെ ശക്തമായ തിരക്കഥയ്ക്ക് പുറമേ ഷാജി കൈലാസിന്റെ വ്യത്യസ്തയാര്‍ന്ന ഷോട്ടുകള്‍ മലയാള സിനിമയുടെ സ്ഥിരം ആക്ഷനില്‍ നിന്ന് വിഭിന്നമായിരുന്നു, ഒരിക്കലും ഒരു സൂപ്പര്‍ താരത്തെ മുന്നില്‍ കണ്ടു ഒരുക്കിയ ചിത്രമായിരുന്നില്ല ആറാം തമ്പുരാന്‍, കഥ കേട്ടറിഞ്ഞ ഷാജി കൈലാസ്- രഞ്ജിത്ത് കൂട്ടുകെട്ടിനെ നിര്‍മ്മാതാവായ സുരേഷ് കുമാര്‍ ബന്ധപ്പെടുകയായിരുന്നു. മോഹന്‍ലാലിന് പറ്റിയ കഥയാണെങ്കില്‍ നമുക്ക് ഒന്നിച്ച് ചെയ്യാം എന്നായിരുന്നു സുരേഷ് കുമാര്‍ വ്യക്തമാക്കിയത്,

‘അസുരവംശം’ എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസും  രഞ്ജിത്തും ചേര്‍ന്ന്  ആറാം തമ്പുരാന്‍റെ കഥ ഡെവലപ് ചെയ്യുന്ന അവസരത്തിലാണ് മണിയന്‍പിള്ള രാജു ഇവരുടെ മനസ്സിലെ കഥയെക്കുറിച്ച് കേട്ടത്. പിന്നീട് അവിടെ നിന്ന് സുരേഷ് കുമാര്‍ എന്ന നിര്‍മ്മാതാവിലേക്കും  മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിലേക്കും സിനിമ മാറുകയായിരുന്നു

മലയാള സിനിമയുടെ ഏറ്റവും മികച്ച ക്ലാസ് ആന്‍ഡ് മാസ് സൃഷ്ടിയായി വിലയിരുത്തപ്പെടുന്ന ചിത്രം ബോക്സോഫീസിലും അത്ഭുതകരമായ വിജയം സ്വന്തമാക്കിയിരുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച ആറാം തമ്പുരാനില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു, ‘ഉണ്ണി മായ’ എന്ന കഥാപാത്രത്തെ പ്രേക്ഷക പ്രീതി നേടും വിധം മനോഹരമാക്കിയ മഞ്ജു മോഹന്‍ലാലിനോളം ആറാം തമ്പുരാനില്‍ നിറഞ്ഞു നിന്നു.

 

shortlink

Related Articles

Post Your Comments


Back to top button