Latest NewsMollywood

ഒരു ദിവസം മുഴുവന്‍ സാരിയില്‍ ചുറ്റിക്കറങ്ങാന്‍ അവളെന്നെ പഠിപ്പിച്ചു, സ്‌നേഹിക്കാനും നഷ്ടങ്ങളെ കൈകാര്യം ചെയ്യാനും പഠിപ്പിച്ചു; വെളിപ്പെടുത്തി നടി

പതിനെട്ടാം പടി കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്

ലൂക്കയിലൂടെ നായികയായി വന്ന് മലയാളികളുടെ മനം കവര്‍ന്ന് താരം അഹാന ഇപ്പോള്‍ പതിനെട്ടാം പടിയിലൂടെയും പ്രേക്ഷകരുടെ മനസ്സിളക്കുകയാണ്. ഗംഭീക പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. പതിനെട്ടാം പടിയിലെ തന്റെ വേഷത്തെക്കുറിച്ച് താരം പറയുന്നു.

‘എനിക്ക് സ്വപ്നതുല്യമായ ഒരു ഇന്‍ട്രോ ഷോട്ട് നല്‍കിയതിന് ശങ്കര്‍ രാമകൃഷ്ണന് നന്ദി. ആ രംഗമെടുത്തപ്പോഴും തിയേറ്ററില്‍ അത് കണ്ടപ്പോഴും എനിക്കത് വിശ്വസിക്കാനായില്ല. ഒരു ദിവസം മുഴുവന്‍ സാരിയില്‍ ചുറ്റിക്കറങ്ങാന്‍ ആനി എന്നെ പഠിപ്പിച്ചു. സ്നേഹിക്കാനും നഷ്ടങ്ങളെ കൈകാര്യം ചെയ്യാനും ആനി എന്നെ പഠിപ്പിച്ചു. ആനി എന്നാല്‍ പതിനെട്ടാം പടി എന്ന ഒരു വലിയ സിനിമയുടെ ചെറിയ ഭാഗമാണ്. എന്നിരുന്നാലും എന്റെ ഹൃദയം നിറയെ ഞാന്‍ അവളെ സ്നേഹിക്കുന്നു’ അഹാന കുറിച്ചു. നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button