BollywoodLatest NewsMollywood

തങ്ങള്‍ സുഹൃത്തുക്കളാണ്, പ്രണയത്തിലല്ല; അനുപമ പരമേശ്വരന്‍

നേരത്തേ തെലുങ്ക് നടി റഷീ ഖന്നയുമായി ബുംറയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു

മുംബൈ: ഗോസിപ്പിനെതിരെ പ്രതികരിച്ച് മലയാളത്തിന്റെ സ്വന്തം ചുരുളന്‍മുടിക്കാരി മേരി രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്നും ഇരുവരും പ്രണയത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും നടി വ്യക്തമാക്കി.

നേരത്തേ തെലുങ്ക് നടി റഷീ ഖന്നയുമായി ബുംറയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത റിഷീ നിഷേധിച്ചിരുന്നു. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും പറഞ്ഞ റഷീ അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് മാത്രം എനിക്കറിയാം എന്നും ഒരു ചാറ്റ് ഷോയില്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ബുംറ എട്ട് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button