GeneralLatest News

ഞങ്ങളുടെ എല്ലാത്തിന്റേയും ആകെത്തുകയാണ് അവന്‍; നിശാല്‍ ചന്ദ്ര

ദിവസങ്ങള്‍ക്ക് മുമ്പാണ് നിശാലിന്റേയും രമ്യയുടേയും ജീവിതത്തിന് നിറമേകി കുഞ്ഞ് ദേവാന്‍ഷ് എത്തുന്നത്

കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയ്ക്കും ഭാര്യ രമ്യയ്ക്കും കുഞ്ഞു ജനിച്ചു. നിശാല്‍ തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ആണ്‍കുഞ്ഞിനാണ് രമ്യ ജന്മം നല്‍കിയിരിക്കുന്നത്. ദേവാന്‍ഷ് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.

ദിവസങ്ങള്‍ക്ക് മുമ്പാണ് നിശാലിന്റേയും രമ്യയുടേയും ജീവിതത്തിന് നിറമേകി കുഞ്ഞ് ദേവാന്‍ഷ് എത്തുന്നത്. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന നിശാല്‍ തന്നെയാണ് സന്തോഷ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ തന്റെ സുഹൃത്തുക്കളെ അറിയിച്ചത്. ഞങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവന്‍. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഏവര്‍ക്കും നന്ദി’-നിശാല്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button