CinemaLatest News

നർഗീസ് ദത്ത് അവാർഡ് കാശ്മീർ ഫയൽസിന്, അടുത്തത് കേരളാ സ്റ്റോറി’ക്ക് ആയാലും അത്ഭുതപ്പെടാനില്ല; പരിഹസിച്ച് എംഎ ബേബി

പുരസ്കാരം പ്രഖ്യാപിച്ചതോടെ വൻ വിമർശനങ്ങളാണ് ഉയരുന്നത്

ഇത്തവണത്തെ 69 ആ മത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതോടെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. റോക്കട്രി: ദി നമ്പി ഇഫക്‌റ്റ് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോൾ ആലിയ ഭട്ട്, കൃതി സനോൻ എന്നിവർ യഥാക്രമം ഗംഗുബായ്, മിമി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. തെലുങ്ക് ചിത്രമായ പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിന് തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ മികച്ച നടനായി തിരഞ്ഞെടുത്തു.

കാശ്മീർ ഫയൽസ് എന്ന ചിത്രത്തിന് നർ​ഗീസ് അവാർഡ് നൽകിയതും രാഷ്ട്രീയപരമാണെന്ന് എംഎ ബേബി ആരോപിച്ചു. ‘കാശ്മീർ ഫയൽസ്’ എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത സിനിമയ്ക്കുള്ള നർഗീസ് ദത്ത് അവാർഡ് നല്കുന്നത് സിനിമാ പുരസ്കാരങ്ങളുടെ കാര്യത്തിൽ ഉള്ള രാഷ്ട്രീയ ഇടപെടൽ മാത്രമല്ല, ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള ആർഎസ്എസ് വീക്ഷണവും പ്രതിഫലിപ്പിക്കുന്നു.

ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത ചിത്രത്തിനുള്ള അടുത്ത പുരസ്കാരം ‘കേരളാ സ്റ്റോറി’ക്ക് ആയാലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് എംഎ ബേബി പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കാശ്മീർ ഫയൽസ്’ എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത സിനിമയ്ക്കുള്ള നർഗീസ് ദത്ത് അവാർഡ് നല്കുന്നത് സിനിമാ പുരസ്കാരങ്ങളുടെ കാര്യത്തിൽ ഉള്ള രാഷ്ട്രീയ ഇടപെടൽ മാത്രമല്ല, ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള ആർഎസ്എസ് വീക്ഷണവും പ്രതിഫലിപ്പിക്കുന്നു.

ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത ചിത്രത്തിനുള്ള അടുത്ത പുരസ്കാരം ‘കേരളാ സ്റ്റോറി’ക്ക് ആയാലും അത്ഭുതപ്പെടേണ്ടതില്ല.

shortlink

Related Articles

Post Your Comments


Back to top button