BollywoodCinemaLatest NewsWOODs

ഫോട്ടോ എടുക്കാൻ മത്സരിക്കുന്നവരിൽ നിന്ന് വഹീദ റഹ്മാനെ രക്ഷിച്ച് നടൻ രൺബീർ കപൂർ

സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് ചടങ്ങിൽ പങ്കെടുക്കാനായിരുന്നില്ല

പാപ്പരാസികൾ വഹീദയെ വലയം ചെയ്തപ്പോൾ രക്ഷപ്പെടുത്തി നടൻ രൺബീർ കപൂർ. ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലായിരുന്നു സംഭവം. ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹയായ വഹീദയുടെ ചിത്രങ്ങൾ പകർത്താനായി തിക്കും തിരക്കും തുടങ്ങിയതോടെയാണ് രൺബീർ ഇടപെട്ടത്.

മുതിർന്ന ബോളിവുഡ് നടി വഹീദയ്ക്ക് വേണ്ടി നിലകൊണ്ട രൺബീർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഫോട്ടോഗ്രാഫർമാരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. തിക്കും തിരക്കും ഒഴിവാക്കി ജാ​ഗ്രതയോടെ ചിത്രങ്ങളെടുക്കാൻ നിർദേശം നൽകുന്ന രൺബീറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ ആലിയയ്‌ക്കൊപ്പമാണ് രൺബീർ എത്തിയത്. ഗംഗുഭായ് കത്യവാടിയിലെ അഭിനയത്തിന് ആലിയയുടെ ആദ്യ ദേശീയ ചലച്ചിത്ര അവാർഡായിരുന്നു ഇത്. സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് ചടങ്ങിൽ പങ്കെടുക്കാനായിരുന്നില്ല. അവാർഡ് വാങ്ങുന്ന ആലിയയെ അഭിമാനത്തോടെ നോക്കുന്ന രൺബീറിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button