BollywoodGeneralLatest News

താന്‍ കാരണം പണികിട്ടിയ യുവാവിനോട് ക്ഷമ ചോദിച്ച് നടി സണ്ണി ലിയോൺ

അര്‍ജുന്‍ പാട്യാല എന്ന സിനിമയില്‍ ഒരു ഫോണ്‍ നമ്പര്‍ പറയുന്നുണ്ട്. 

തന്റെ പുതിയ ചിത്രത്തില്‍ പ്രചരിച്ച ഫോണ്‍ നമ്പര്‍ കാരണം പണി കിട്ടിയ യുവാവിനോട് ക്ഷമ ചോദിച്ച് നടി സണ്ണി ലിയോൺ . അര്‍ജുന്‍ പാട്യാല എന്ന സിനിമയില്‍ ഒരു ഫോണ്‍ നമ്പര്‍ പറയുന്നുണ്ട്.

വടക്കന്‍ ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍ എന്ന യുവാവിന്റെ നമ്പറായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചത്. സിനിമ കണ്ടിറങ്ങിയ ചിലര്‍ ഇത് സണ്ണി ലിയോണിന്റെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിച്ചുതുടങ്ങിയതോടെ പുനീതിന്റെ മനസ്സമാധാനം നഷ്ടപ്പെടുകയായിരുന്നു.താരത്തിന്റെ ഫോണ്‍ നമ്പര്‍ ഇതാ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലും ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഇപ്പോള്‍ സൂം ടിവി-ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുനീതിനോട് സണ്ണി ലിയോൺ മാപ്പു പറഞ്ഞത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും സണ്ണി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button