GeneralKollywood

ഈ മലയാളി ഇരട്ട സഹോദരിമാര്‍, ഇനി തമിഴിലെ താരങ്ങള്‍!!

ഏഷ്യന്‍ ഗെയിംസില്‍ അവസാന ക്യാമ്പ് വരെ പങ്കെടുത്ത താരങ്ങളുമാണ്

പതിനഞ്ചില്‍പരം ദേശീയ കബഡി മത്സരങ്ങളില്‍ പങ്കെടുത്ത മലയാളികളായ ഇരട്ട സഹോദരിമാര്‍ സിനിമയിലേയ്ക്ക്. കൊല്ലം പരവൂര്‍ സ്വദേശികളായ വിദ്യ-വൃന്ദാ സഹോദരിമാരാണ് തമിഴിലെ പ്രശസ്ത സംവിധായന്‍ സുശീന്ദ്രന്‍ സംവിധാനം ചെയ്ത കെന്നഡി ക്ലബ് എന്ന സിനിമയില്‍ അഭിനയിക്കുന്നത്.

അപ്രതീക്ഷിതമായാണ് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആദ്യം മടിച്ചെങ്കിലും പിന്നീട് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു.

ഏഴാം ക്ലാസ് മുതല്‍ കബഡി പരിശീലിക്കുന്ന ഇരുവരും ഏഷ്യന്‍ ഗെയിംസില്‍ അവസാന ക്യാമ്പ് വരെ പങ്കെടുത്ത താരങ്ങളുമാണ്.ഇവര്‍ക്ക് കബഡിയോട് അഭിനിവേശമുണ്ടാവാന്‍ കാരണക്കാരന്‍ അവരുടെ അമ്മാവന്‍ ,കേരള സ്റ്റേറ്റ് കബഡി കളിക്കാരന്‍ സുകേഷാണ്.

ശശികുമാര്‍ നായകനായി എത്തുന്ന കെന്നഡിക്ലബിലെ നായിക പുതുമുഖം മീനാക്ഷി രാജേന്ദ്രനാണ്. . ഭാരതിരാജ കബഡി കോച്ചായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളാണ് വിദ്യയുടേതും വൃന്ദയുടേതും.

‘കെന്നഡി ക്ലബിലെ ഞങ്ങള്‍ അഭിനയിച്ച രംഗങ്ങള്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ വിശ്വസിക്കാനായില്ല. സിനിമയുടെ ട്രെയിലര്‍ കണ്ടിട്ട് കൂട്ടുകാരും അഭ്യുദയകാംഷികളും അഭിനന്ദിക്കുമ്പോള്‍ സന്തോഷവും അഭിമാനവുമുണ്ട്. ഈ അഭിനന്ദനങ്ങള്‍ക്കെല്ലാം അവകാശികള്‍ ഞങ്ങളുടെ മാതാപിതാക്കള്‍ ബീനാ ,വിമലേശന്‍ അമ്മാവന്‍ സുകേഷ് എന്നിവരാണ്.” ഇരുവരും പറഞ്ഞു. ആഗസ്റ്റ്‌ 15 നു ചിത്രം റിലീസ് ചെയ്യും

shortlink

Post Your Comments


Back to top button