BollywoodGeneralLatest News

നടി അറസ്റ്റില്‍; വിലങ്ങുവച്ച് കൊണ്ടു പോകുന്ന വീഡിയോ പുറത്ത്!!!

വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും സൊനാക്ഷി

ബോളിവുഡ് താര സുന്ദരിയാണ് സൊനാക്ഷി സിന്‍ഹ. താരത്തെ വിലങ്ങുവച്ച് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

സൊനാക്ഷിയെ വിലങ്ങ് വയ്ക്കുന്നതും താരം പോലീസിനോട് തര്‍ക്കിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ എന്തിനാണ് താരത്തെ അറസ്റ്റ് ചെയ്‌തെന്ന് വ്യക്തമല്ല. സൊനാക്ഷി സിന്‍ഹ അറസ്റ്റഡ് എന്ന ഹാഷ് ടാഗും വൈറലായിരിക്കുകയാണ്.

വീഡിയോ വൈറലായി മാറിയതിനു പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നും വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും സൊനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കൂടുതല്‍ വിവരങ്ങള്‍ എത്രയും പെട്ടെന്ന് എല്ലാവരുമായി പങ്കുവെക്കാമെന്നും താരം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button