GeneralLatest NewsTollywood

ഗര്‍ഭിണിയായ ഭാര്യക്ക് സമ്മാനങ്ങള്‍; എല്ലാ ദിവസവും ഭാര്യക്ക് സുഖമാണോയെന്ന് അന്വേഷിക്കാറുണ്ട്‌; പ്രഭാസിനെക്കുറിച്ച് സഹതാരം

സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സാഹോ ആഗസ്റ്റ് 30ന് തീയേറ്ററുകളിലേക്ക് എത്തും.

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. താരത്തിന്റെ പുതിയ ചിത്രമാണ് ‘സാഹോ’. ഉടന്‍ റിലീസിനെത്തുന്ന ചിത്രത്തില്‍ പ്രഭാസിനോപ്പം ഒരു മികച്ച വേഷം നീല്‍ നിതിന്‍ മുകേഷ് ചെയ്യുന്നുണ്ട്. സാഹോ ചിത്രത്തെക്കുറിച്ചും നടന്‍ പ്രഭാസിനെക്കുറിച്ചും ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.

പ്രഭാസ് ഒരു ബിഗ് സ്റ്റാര്‍ ആണെങ്കിലും ഏറ്റവും വിനീതനായ മനുഷ്യനാണെന്നാണ് നീല്‍ പറയുന്നത്. ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ട് അബുദാബിയില്‍ നടക്കുമ്പോള്‍ തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. തന്റെ റൂമിലെത്തി ഭാര്യക്കായി പ്രഭാസ് സമ്മാനങ്ങള്‍ നല്‍കാറുണ്ടെന്നും എല്ലാ ദിവസവും ഭാര്യക്ക് സുഖമാണോയെന്ന് അന്വേഷിച്ച്‌ വിളിക്കാറുണ്ടായിരുന്നു എന്നുമാണ് നീല്‍ പറഞ്ഞത്.

താന്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും താരപ്പദവി കാണിക്കാത്ത ഒരു നല്ല മനുഷ്യനാണ് പ്രഭാസ് എന്നുമാണ് നീല്‍ കൂട്ടിച്ചേര്‍ത്തു.

സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സാഹോ ആഗസ്റ്റ് 30ന് തീയേറ്ററുകളിലേക്ക് എത്തും.

Tags

Related Articles

Post Your Comments


Back to top button
Close
Close