CinemaGeneralLatest NewsNEWSTollywoodWOODs

തെലുങ്ക് സൂപ്പർ താരം പ്രഭാസിന് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകർ

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നടൻമാരിൽ മുൻ നിരയിലാണ് പ്രഭാസ്

പ്രശസ്ത നടനായ പ്രഭാസിന് ഇന്ന് പിറന്നാൾ. തെലുങ്ക് സൂപ്പർ താരത്തിന് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. തന്റെ 44-ാം ജന്മദിനം ആഘോഷിക്കുകയാണ് ബാഹുബലി താരം ഇന്ന്. 2002-ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമാ രം​ഗത്തേക്ക് എത്തിയത്. എന്നാൽ ബാഹുബലിയിലെ നായക കഥാപാത്രമാണ് നടന് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്തത്.

ബാഹുബലിയിലെ വേഷം സൂപ്പർ സ്റ്റാർ പദവിയിലേക്ക് പ്രഭാസിനെ എത്തിച്ചു. കൂടാതെ പ്രശസ്തിക്കൊപ്പം തന്നെ ലഭിച്ച വമ്പിച്ച സമ്പത്തും അദ്ദേഹത്തെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളാക്കി തീർത്തു. സമ്പാദ്യവും ജനപ്രീതിയും കണക്കിലെടുത്ത് 2015 മുതൽ മൂന്ന് തവണ ഫോബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 റാങ്കിംഗിൽ പ്രഭാസ് ഇടംപിടിച്ചിരുന്നു.

2023 ൽ അദ്ദേഹത്തിന്റെ ആസ്തി 29 മില്യൺ ഡോളർ (ഏകദേശം 240 കോടി രൂപ) ആണെന്ന് കണക്കുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നടൻമാരിൽ മുൻ നിരയിലാണ് പ്രഭാസ്. അടുത്തിടെ പ്രഭാസിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് കുടുംബത്തിലെ തന്നെ ഒരം​ഗം തുറന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button