CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, ഇതും കടന്നുപോകും’: തുറന്നുപറഞ്ഞ് എലിസബത്ത്

കൊച്ചി: പ്രേക്ഷകർക്ക് സുപരിചതരാണ് നടൻ ബാലയും പങ്കാളി എലിസബത്ത് ഉദയനും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം താൻ ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം എലിസബത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താൻ ആശുപത്രിയിലായ വാർത്ത വളച്ചൊടിച്ചവർക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്.

ഡോക്ടർ എലിസബത്തിന്റ വാക്കുകൾ ഇങ്ങനെ;

‘ഞാൻ ഡിസ്ചാർജ് ആയി റൂമിലെത്തി. വൈറൽ ഇൻഫെക്ഷൻ ആയിരുന്നു. ലീവ് എടുക്കണ്ട എന്നതുകൊണ്ടാണ് വയ്യെങ്കിലും ജോലിക്ക് പോയത്. എന്നാൽ അപ്പോഴേക്കും ടയേർഡ് ആയി. അതാണ് അഡ്മിറ്റ് ആയത്. ഞാൻ അഡ്മിറ്റ് ആയ കാര്യങ്ങൾ ചില ആളുകൾ വളച്ചൊടിച്ചു വാർത്തകൾ പ്രചരിപ്പിച്ചു. ഞാൻ ഡ്യൂട്ടിക്ക് വരുമ്പോൾ അധികം പൈസ കയ്യിൽ കരുതാറില്ല, അതാണ് കൈയ്യിൽ ആ സമയത്ത് പൈസ ഇല്ലാതെ ഇരുന്നത്. അതാണ് ഞാൻ പറഞ്ഞത്.

ഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞൂട്ടൻ’ : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു

പക്ഷേ അത് നെഗറ്റീവായി മാറി. വലിയ സംഭവങ്ങൾ മാത്രമെ ജീവിതത്തിൽ ഉണ്ടാവൂ എന്ന് നമുക്ക് പറയാനാകില്ല. അയാൾ എന്നെ ചതിച്ചു, ഇയാൾ എന്നോട് ഇത് ചെയ്തില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കണ്ടാൽ അതിനേ നേരം കാണൂ. നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അതൊക്കെ ആലോചിച്ചാൽ സന്തോഷം നമുക്ക് ലഭിക്കും. എനിക്ക് ചെറിയ കാര്യങ്ങൾ മതി സന്തോഷിക്കാൻ. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ ആളുകൾ സഹായിച്ചു, എന്റെ സന്തോഷം കൊണ്ടാണ് വീഡിയോയിൽ പങ്കിട്ടത്. അതിൽ എന്താണ് ഇത്ര നെഗറ്റീവ് പറയാനുള്ളത്.

എന്നെ സപ്പോർട്ട് ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും ഉണ്ടാകും. അതിലൊക്കെ എന്തിനാണ് നെഗറ്റിവ് കാണുന്നതെന്ന് മനസിലാകുന്നില്ല.  ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, എന്നാൽ പോസിറ്റിവ് വശങ്ങൾ ചിന്തിക്കുമ്പോൾ ആ സങ്കടം അങ്ങുമാറിപോകും. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ട്. നമ്മൾ എത്ര മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ആ സമയം കടന്നു പോകും എന്ന രീതിയിൽ ജീവിക്കുക.

ധ്യാൻ ശ്രീനിവാസനും കലാഭവൻ ഷാജോണും പ്രധാനവേഷത്തിലെത്തുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും പൂർത്തിയായി

ഇതും കടന്നുപോകും എന്ന ഗാനം ഞാൻ ഇടക്ക് കേൾക്കാറുണ്ട്. എല്ലാ വിഷമങ്ങളും മാറാൻ ഒരു സമയമുണ്ടാകും. കുറെ ഫേക്ക് ന്യൂസുകളും ഫേക്ക് എക്‌സ്പ്ലനേഷനും കാണുന്നുണ്ട്. ചില ആളുകൾക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാം’, ‘ചിലർ എല്ലാം അറിഞ്ഞിട്ടും മനസിലാകാത്ത പോലെ നടിക്കുകയാണ്. ചിലർക്ക് മനസിലാകില്ല എന്നും മനസിലാകുന്നുണ്ട്. ഇതിനൊന്നും നമ്മൾ ഒന്നും ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. നെഗറ്റീവ് പറഞ്ഞു പരത്തുമ്പോൾ അത് കാണുന്ന എനിക്കും, അതിടുന്ന നിങ്ങളും നെഗറ്റീവ് ചിന്തിക്കുകയാണ്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കാതെ ഇരിക്കാൻ ശ്രമിക്കുക.’

shortlink

Related Articles

Post Your Comments


Back to top button