GeneralLatest NewsMollywood

519 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു; കവളപ്പാറയ്ക്ക് കൈത്താങ്ങുമായി ചലച്ചിത്ര താരങ്ങളും

നിവിന്‍ പോളി, ജോജു ജോര്‍ജ്, സൈജു കുറുപ്പ്, ജൂഡ് ആന്തണി ജോസഫ്, രഞ്ജിത്ത് ശങ്കര്‍, സംവൃത സുനില്‍, സുധി കോപ്പ, അനുരാജ് മനോഹര്‍ എന്നിവരൊക്കെ ഇതുസംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവച്ചത്

ഉരുള്‍പൊട്ടല്‍ വന്‍ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയ്ക്ക് കൈത്താങ്ങുമായി തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‍മ എത്തുമ്പോള്‍ കൈകോര്‍ത്ത് താരങ്ങളുമുണ്ട്. അവശ്യ സാധനങ്ങളുടെ മൂന്ന് ലോഡ് കഴിഞ്ഞ ദിവസങ്ങളില്‍ കവളപ്പാറയിലേക്കും വയനാട്ടിലേക്കുമായി എത്തിച്ചിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണം ഓരോ കുടുംബത്തിനും ആവശ്യമായ മുഴുവന്‍ അവശ്യവസ്തുക്കളും ശേഖരിച്ച് നല്‍കാനുള്ള പരിശ്രമം ആരംഭിച്ചിരിക്കുകയാണ് ഇവര്‍. അവശ്യ സാധനങ്ങളുടെ ലിസ്റ്റ് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ചലച്ചിത്രതാരങ്ങളും കൂട്ടായ്‍മയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിവിന്‍ പോളി, ജോജു ജോര്‍ജ്, സൈജു കുറുപ്പ്, ജൂഡ് ആന്തണി ജോസഫ്, രഞ്ജിത്ത് ശങ്കര്‍, സംവൃത സുനില്‍, സുധി കോപ്പ, അനുരാജ് മനോഹര്‍ എന്നിവരൊക്കെ ഇതുസംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ മറ്റുള്ളവരെ അറിയിച്ചു.

പ്രളയം ദുരന്തം വിതച്ച പോത്തുകല്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന കണക്ക് പ്രകാരം 519 വീടുകളാണ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. നിലവില്‍ 1544 കുടുംബങ്ങള്‍ ക്യാമ്പുകളിലുണ്ട്.

നിവിന്‍ പോളിയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രളയമൊഴിഞ്ഞെങ്കിലും കവളപ്പാറയിൽ സ്ഥിതി നമ്മൾ കരുതിയതിനേക്കാൾ ദയനീയം ആണ്. നമ്മുടെ സഹായം ഒരുപാട് പേർക്ക് വേണം. പത്തഞ്ഞൂറ് വീടുകൾ, പൂർണമായി തകർന്നതും വീട് നിറയെ മണ്ണ് നിറഞ്ഞുമായി ഉണ്ട്. അവ ക്ലീൻ ചെയ്യണം. പറമ്പും കൃഷിസ്ഥലവുമടക്കം മുഴുവൻ മണ്ണ് കുത്തിയൊലിച്ച് വന്നടിഞ്ഞിരിക്കുകയാണ്. ആഴ്ചകളുടെ പരിശ്രമം വേണം ഓരൊ വീടും പരിസരവും ക്ലീനാക്കാൻ. എങ്ങിനെയും വീട് വാസയോഗ്യമാക്കിയാൽ തന്നെയും എങ്ങിനെ ജീവിതം തുടങ്ങും എന്ന വലിയൊരു ചോദ്യമുണ്ട്.

കിടക്കപ്പായമുതൽ ഒരുനുള്ള് ഉപ്പ് വരെ വേണം. . കൃഷി ചെയ്യാൻ ഭൂമിയില്ല, കന്നുകാലികളെ വളർത്താൻ പച്ചപ്പുല്ല് പോലും ഇല്ലാതെ എല്ലാ സ്ഥലവും ചളിയടിഞ്ഞ് കിടക്കുകയാണ്.

വീടുകളിലേക്കെങ്കിലും ഇവരെ തിരിച്ചെത്തിക്കാനായാലാണ് അവിടെ ജീവിതം തുടങ്ങാനാവു. ഒരു പുതിയ സ്ഥലത്തേക്ക് ജീവിക്കാൻ വരുന്ന ഒരു കുടുംബത്തിനു വേണ്ട എല്ലാ സാഹചര്യങ്ങളും വേണം.

പ്രളയം ദുരന്തം വിതച്ച പോത്തുകൽ പഞ്ചായത്തിലെ സെക്രട്ടറി രാഘവൻ നൽകിയ കണക്ക് പ്രകാരം 519 വീടുകളാണ് പൂർണമായും തകർന്നത്. നിലവിൽ 1544 കുടുംബങ്ങൾ ക്യാമ്പുകളിൽ ഉണ്ട്.അതായത് അവർക്ക് വേണ്ടി 1544 യൂണിറ്റ് കിറ്റുകളാണ് വേണ്ടത്. വലിയ ടാർജറ്റ് ആണ്. ഒരുമിച്ച് നിന്നാൽ നമുക്കത് നേടാനാകും.

ഒരു കുടുംബത്തിൽ അച്ഛൻ അമ്മ മകൻ മകൾ എന്ന കണക്കിലെടുക്കുകയാണെങ്കിൽ
ഒരു കിറ്റിലേക്ക് വേണ്ടത്
പായ – 3
ബ്ലാങ്കറ്റ് -3(കിടക്കയ്ക്ക് പകരമായി ഉപയോഗിക്കാൻ)
പുതപ്പ്- 4
തലയിണ – 3
കലം-1
ചായ പാത്രം-1
സ്റ്റീൽ പ്ലേറ്റ്- 4
സ്റ്റീൽ ഗ്ലാസ് – 4
തവി- 2
ചായ അരിപ്പ- 1
സിഗരറ്റ് ലൈറ്റർ- 1
വലിയ ബക്കറ്റ്- 1
കപ്പ്- 1

പേസ്റ്റ്- 1
ബ്രഷ്- 4
കുളിസോപ്പ്- 2
അലക്ക് സോപ്പ്- 2
സോപ്പ് പൊടി- 1
ഡിഷ് വാഷ്- 1
സ്ക്രബ്ബർ- 1
മെഴുകുതിരി- 1 പാക്കറ്റ്
കൊതുകുതിരി -1 പാക്കറ്റ്

മാക്സി- 2
ലുങ്കി- 2
ടീ ഷർട്ട്- 2
തോർത്ത്- 3

അരി- 5 kg
പഞ്ചസാര- 1kg
ഉപ്പ്- 1 പാകറ്റ്
ചായപ്പൊടി- 1 പാക്കറ്റ്
വെളിച്ചെണ്ണ- 1 പാക്കറ്റ്
പരിപ്പ്- 500 gm
പയർ- 1 kg
മുളക് പൊടി- 1 പാക്കറ്റ്
മല്ലിപ്പൊടി- 1
മഞ്ഞൾപ്പൊടി- 1 പാക്കറ്റ്
കടുക്- 1 പാക്കറ്റ്
ജീരകം- 1 പാകറ്റ്
ഉലുവ- 1 പാകറ്റ്
പുളി- 500 gm
അവിൽ- 1 kg
ശർക്കര- 1 പാകറ്റ്

സ്കൂൾ ബാഗ്-1
കുട- 1
നോട്ട് ബുക്ക്- 5
പേന- 2
ചോറ്റുപാത്രം- 1

ഇവയാണ് വേണ്ടത്
കൃത്യമായ എണ്ണം ഇങ്ങനെ ആണ്

പായ- 4632 എണ്ണം
ബ്ലാങ്കറ്റ്- 4632
പുതപ്പ്- 6176
തലയിണ- 4632

കലം- 1544 എണ്ണം
ചായപ്പാത്രം- 1544
സ്റ്റീൽ പ്ലേറ്റ്- 6176
സ്റ്റീൽ ഗ്ലാസ്- 6176
തവി- 3088
ചായ അരിപ്പ- 1544
സിഗരറ്റ് ലൈറ്റർ- 1544
വലിയ ബക്കറ്റ്- 1544
കപ്പ്- 1544

പേസ്റ്റ്- 1544 എണ്ണം
ബ്രഷ്- 6176
കുളി സോപ്പ്- 3088
അലക്ക് സോപ്പ്- 3088
സോപ്പ് പൊടി-
1544 പാക്കറ്റ്
ഡിഷ് വാഷ്-
1544 പാക്കറ്റ്
സ്ക്രബർ- 1544 എണ്ണം
മെഴുകുതിരി-
1544 പാക്കറ്റ്

മാക്സി- 3088 എണ്ണം
ലുങ്കി- 3088
ടീ ഷർട്ട്- 3088
തോർത്ത്- 4632

അരി- 7720 Kg
പഞ്ചസാര- 1544 kg
ഉപ്പ്- 1544 പാക്ക്
ചായപ്പൊടി- 1544 പാക്ക്
വെളിച്ചെണ്ണ- 1544 ലിറ്റർ

shortlink

Related Articles

Post Your Comments


Back to top button