GeneralLatest NewsMollywoodNostalgia

ആരാധകരെ ഞെട്ടിച്ച ദുരൂഹ മരണങ്ങളും കാരണങ്ങളും

വിമാനാപകടത്തിലാണ് റാണി ചന്ദ്ര കൊല്ലപ്പെട്ടത്. ഒപ്പം അമ്മയും മൂന്ന് അനുജത്തിമാരും മരണപ്പെട്ടു.

മലയാള സിനിമയില്‍ ദുരൂഹത ബാക്കിയാക്കി വിടപറഞ്ഞ താരങ്ങള്‍ ഏറെയാണ്‌. ജയന്‍ മുതല്‍ കലാഭവന്‍ മണി വരെ ജനപ്രീതി നേടിയ താരങ്ങളുടെ മരണത്തിലെ ദുരൂഹത ഇന്നും അവസാനിച്ചിട്ടില്ല.

ജയന്‍

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ജയന്റെ വിയോഗം ഇന്നും ആരാധകര്‍ക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്റെ മരണം. ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടം സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചു.എന്നാല്‍ ഇത് അപകടമരണം അല്ലെന്നു വിമര്‍ശനം അക്കാലത്ത് ശക്തമായിരുന്നു. അതിനു കാരണം ജയനൊപ്പം ഹെലികോപ്ടറിലുണ്ടായിരുന്ന ബാലന്‍ കെ നായരും പൈലറ്റും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടതാണ്.

റാണി ചന്ദ്ര

 

സിന്ദൂരം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റാണി ചന്ദ്ര. 1976 സെപ്തംബറില്‍ നൃത്തപരിപാടി കഴിഞ്ഞ് മടങ്ങവെ , വിമാനാപകടത്തിലാണ് റാണി ചന്ദ്ര കൊല്ലപ്പെട്ടത്. ഒപ്പം അമ്മയും മൂന്ന് അനുജത്തിമാരും മരണപ്പെട്ടു.

ശോഭ

ഒട്ടേറെ ദിരൂഹതകള്‍ ബാക്കി നിര്‍ത്തി വിടപറഞ്ഞ കലാകാരിയാണ് ശോഭ. സംവിധായകന്‍ ബാലു മഹേന്ദ്രയുമായുള്ള പ്രണയവും വിവാഹവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് ശോഭയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ശോഭയുടെ മരണത്തെ ആസ്പദമാക്കിയാണ് കെ ജി ജോര്‍ജ് ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് എന്ന ചത്രമെടുത്തത്.

വിജയശ്രീ

21-ആം വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെ വിടപറഞ്ഞ നടിയാണ് വിജയശ്രീ. നടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിന് ഇന്നും വ്യക്തതയില്ല. പൊന്നാപുരം കോട്ട എന്ന ചിത്രത്തിന്റെ ഷൂ്ട്ടിങ് വേളയിലുണ്ടായ ദുരനുഭവങ്ങളാണ് വിജശ്രീയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ നായിക എന്ന ചിത്രത്തിലൂടെ വിജയശ്രീയുടെ മരണം കൊലപാതകമാണന്ന് സ്ഥാപിക്കാന്‍ സംവിധായകന്‍ ജയരാജ് ശ്രമിച്ചു. നടിയെ ബ്ലാക്‌മെയില്‍ ചെയ്യുന്ന നിര്‍മാതാവ് ഒടുവില്‍ ലിപ്സ്റ്റിക്കില്‍ വിഷം തേച്ച് കൊലപ്പെടുത്തുന്നതായാണ് ജയരാജ് സിനിമയില്‍ അവതരിപ്പിച്ചത്

സില്‍ക്ക് സ്മിത

മാദക രംഗങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹരമായിരിക്കെയാണ് ഗ്ലാമര്‍ സുന്ദരി സില്‍ക് സ്മിത ജീവിതം അവസാനിപ്പിക്കുന്നത്. 1996ല്‍ 35-ആം വയസ്സില്‍ ചെന്നൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ അംശം കണ്ടെത്തിയത് കുറച്ചുകാലം ദുരൂഹതയുണര്‍ത്തിയിരുന്നു.

മയൂരി

2005ല്‍ 25 വയസ്സ് മാത്രമുള്ളപ്പോഴാണ് മയൂരി ആത്മഹത്യ ചെയ്യുന്നത്. ജീവിക്കാന്‍ കാരണങ്ങളില്ലാത്തതിനാല്‍ മരിക്കുന്നു എന്ന് മയൂരി കുറിച്ചു. പ്രണയനൈരാശ്യവും സിനിമയിലെ തിരിച്ചടികളുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്

ശ്രീനാഥ്

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുന്നതിനിടയില്‍ കോതമംഗലത്തെ ഒരു ഹോട്ടലില്‍ കൈയിലെ ഞരമ്പു മുറിച്ച് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുമോഹന്‍ലാല്‍ നായകനായ ശിക്കാറില്‍ അഭിനയിക്കുന്നതിനിടയിലാണ് താരത്തിന്റെ മരണം.

കലാഭവന്‍ മണി

മലയാളസിനിമയില്‍ ആരാധകരെ ഏറെ വേദനിപ്പിച്ച ഒരു മരണമാണ് കലാഭവന്‍ മണിയുടെത്. കരള്‍രോഗമാണ് മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമികനിഗമനമെങ്കിലും ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തുവന്നതോടെ വിവാദമായി. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു. വര്ഷം രണ്ടാകുമ്പോഴും മണിയുടെ മരണത്തിലെ ദുരൂഹത ഇന്നും ചുരുള്‍ അഴിയാതെ നില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button