CinemaGeneralLatest NewsMollywoodNEWS

മലയാളത്തിലെ ഏറ്റവും നിഷ്കളങ്കതയുള്ള നായകന്‍ : ഗീതു മോഹന്‍ദാസ്‌ പറയുന്നു

'മൂത്തോന്‍' സിനിമയിലേക്ക് നിഷ്കളങ്കത നിറഞ്ഞ ഒരു മുഖമായിരുന്നു എനിക്ക് ആവശ്യം അതാണ് നിവിനില്‍ എത്തിയത്

ടോറോന്റോയില്‍ വച്ച് നടന്ന മൂത്തോന്റെ  വേള്‍ഡ് പ്രീമിയര്‍ ഷോയ്ക്ക് ഗംഭീരമായ അഭിപ്രായം ലഭിച്ചിരിക്കുന്ന വേളയില്‍ ചിത്രത്തില്‍ നിവിന്‍ പോളിയെ കാസ്റ്റ് ചെയ്തതിന്റെ കാരണം തുറന്നു പറഞ്ഞു ചിത്രത്തിന്‍റെ സംവിധായിക ഗീതു മോഹന്‍ദാസ്‌. ‘മൂത്തോന്‍’ എന്ന ചിത്രത്തിലേക്ക് നിഷ്കളങ്കത നിറഞ്ഞ മുഖമായിരുന്നു തെരഞ്ഞെതെന്നും അതാണ്‌ നിവിന്‍ പോളി എന്ന നടനിലേക്ക് എത്തിച്ചതെന്നും ഗീതുമോഹന്‍ദാസ് പറയുന്നു.

‘മൂത്തോന്‍’ സിനിമയിലേക്ക് നിഷ്കളങ്കത നിറഞ്ഞ ഒരു മുഖമായിരുന്നു എനിക്ക് ആവശ്യം അതാണ് നിവിനില്‍ എത്തിയത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ കണ്ടിട്ട് എന്തിനാണ് ഇതില്‍ നിഷ്കളങ്കത നിറഞ്ഞ മുഖമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും! പക്ഷെ അത് അറിയണമെങ്കില്‍ നിങ്ങള്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കണം. ഗീതു മോഹന്‍ദാസ്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button