CinemaGeneralLatest NewsMollywoodNEWS

‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷ്‌ : നെടുമുടി വേണു ചെയ്യുന്നതല്ലേ നല്ലതെന്ന് പറഞ്ഞവര്‍ക്ക് ഞാന്‍ നല്‍കിയ മറുപടി ഇതായിരുന്നു ; ഭദ്രന്‍ പറയുന്നു

തിലകന്റെ അഭിനയം കണ്ടു ശിവാജി ഗണേശന്‍ പോലും അമ്പരപ്പോടെ പറഞ്ഞത് 'ഈ വേഷം തിലകനെ പോലെ ഭംഗിയാക്കാന്‍ തനിക്ക് സാധിക്കില്ലെന്നായിരുന്നു

മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ ഓര്‍മ്മകള്‍ക്ക് ഏഴു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശക്തമായ വേഷങ്ങളില്‍ ഒന്നായിരുന്നു ഭദ്രന്‍ സംവിധാനം ചെയ്ത ‘സ്ഫടികം’ എന്ന ചിത്രത്തിലെ ചാക്കോ മാഷ്‌. കര്‍ക്കശകാരനായ ഗണിതശാസ്ത്ര അധ്യാപകനായി സ്ഫടികത്തില്‍ അഭിനയത്തിന്‍റെ മഹാനടനം കാഴ്ച വെച്ച തിലകന്‍ ആ കഥാപാത്രം ചെയ്യാന്‍ ഇന്ത്യന്‍ സിനിമയില്‍ പോലും മറ്റൊരു പകരക്കാനില്ലെന്ന് തെളിയിക്കുകയായിരുന്നു, തിലകന്റെ അഭിനയം കണ്ടു ശിവാജി ഗണേശന്‍ പോലും അമ്പരപ്പോടെ പറഞ്ഞത് ‘ഈ വേഷം തിലകനെ പോലെ ഭംഗിയാക്കാന്‍ തനിക്ക് സാധിക്കില്ലെന്നായിരുന്നു’.

താന്‍ തിലകനുമായി പിണക്കത്തിലിരിക്കെയാണ് ‘സ്ഫടികം’ എന്ന സിനിമയുടെ കഥ മനസ്സില്‍ വരുന്നതെന്നും ചാക്കോ മാഷായി തിലകന്‍ മാത്രം മനസ്സില്‍ ഉള്ളത് കൊണ്ടാണ് താന്‍ അദ്ദേഹവുമായി അടുക്കാന്‍ ശ്രമിച്ചതെന്നും ഭദ്രന്‍ പറയുന്നു. ചാക്കോ മാഷിനെക്കുറിച്ച് തിലകനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് ‘ഈ ഭൂലോകത്ത് ഈ വേഷം ചെയ്യാന്‍ ഞാനല്ലാതെ വേറെ ആരുണ്ട്‌’ എന്നായിരുന്നുവെന്നും ഭദ്രന്‍ ഓര്‍മ്മിക്കുന്നു. ചാക്കോ മാഷിന്റെ വേഷം നെടുമുടി ചെയ്യുന്നതല്ലേ നല്ലതെന്ന രീതിയില്‍ ഭിന്നാഭിപ്രായം വന്നപ്പോള്‍ തിലകന്‍ തന്നെ ഈ റോള്‍ ചെയ്യുന്നതാണ്‌ ഏറ്റവും ഉചിതമെന്ന മറുപടിയാണ്‌ തിരിച്ചു നല്‍കിയതെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഭദ്രന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button