CinemaGeneralLatest NewsMollywoodNEWS

വൃ​ക്ക രോഗത്തിന് ചി​കി​ത്സ​യി​ൽ കഴിഞ്ഞിരുന്ന ആ​രാ​ധി​കയെ കാണാൻ നി​വി​ൻ എത്തി

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ആ​രാ​ധി​ക​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ത്ത് ന​ട​ൻ നി​വി​ൻ പോ​ളി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 26 കാ​രി അ​ഞ്ജ​ലി കൃ​ഷ്ണനാണ് ദീ​ർ​ഘ​നാ​ളു​ക​ളാ​യി വൃ​ക്ക രോഗത്തിന് ചി​കി​ത്സ​യി​ൽ കഴിഞ്ഞിരുന്നത്.

ക​ടു​ത്ത നി​വി​ൻ പോ​ളി ആ​രാ​ധി​ക​യാ​യ ഇ​വ​ർ​ക്ക് താ​ര​ത്തെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ടെ​ല​ഗ്രാ​മി​ലെ നി​വി​ൻ പോ​ളി ഫാ​ൻ​സ് ഗ്രൂ​പ്പി​ൽ ഈ ​ആ​ഗ്ര​ഹം അ​ഞ്ജ​ലി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ആ​രാ​ധ​ക​ർ മു​ഖേ​ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ താ​രം അ​ഞ്ജ​ലി​യെ കാ​ണാ​ൻ നേ​രി​ട്ടെ​ത്തു​ക​യാ​യി​രു​ന്നു. തുടർന്ന് അഞ്ജലിയോടൊപ്പവും വീട്ടുകാരോടൊപ്പവും ചിത്രങ്ങളും എടുത്ത ശേഷമാണ് നിവിൻ പോളി മടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button