CinemaGeneralLatest NewsMollywoodNEWS

ക്യാമറാമാൻ കിണറ്റിലേയ്ക്ക്; ‘ജല്ലിക്കെട്ട് ‘ ചിത്രത്തിന്റയെ മേക്കിങ് വിഡിയോ ടീസർ പുറത്ത്

ടീസറും ട്രെയിലറും എല്ലാം മലയാള സിനിമയെ പുതിയ തലത്തിലേക്ക് എത്തിക്കുന്നു

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം ജല്ലിക്കട്ടിന്റയെ മേക്കിങ് വിഡിയോ ടീസർ
പുറത്തിറങ്ങി. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റയെ ടീസറും ട്രെയിലറും എല്ലാം മലയാള സിനിമയെ പുതിയ തലത്തിലേക്ക് എത്തിക്കുന്ന തരത്തിലുള്ളതായിരുന്നു.

ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റയെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button