GeneralLatest NewsMollywood

നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണ് ഈ പെണ്‍മക്കള്‍; മമ്മൂട്ടിയുടെ നായിക പറയുന്നു

ഇളയമകള്‍ ഫ്ലാനൽ പുതച്ച് നെഞ്ചില്‍ ഉറങ്ങുകയാണ്.

അപരിചിതന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് മഹി വിജ്. സിനിമയില്‍ അത്ര സജീവമല്ല താരമിപ്പോള്‍. രണ്ടു പെണ്മക്കളാണ് മഹിയ്ക്ക്. ഇപ്പോള്‍ ഇൻസ്റ്റഗ്രാമിൽ ഈ പെണ്‍മക്കള്‍ക്കൊപ്പമുള്ള സുന്ദരമായൊരു ചിത്രം പോസ്റ്റ് ചെയ്ത് ആരാധക ശ്രദ്ധ നേടുകയാണ്‌ താരം.

ഇളയമകള്‍ ഫ്ലാനൽ പുതച്ച് നെഞ്ചില്‍ ഉറങ്ങുകയാണ്. ചുമലില്‍ ചാരിയുറങ്ങുന്ന മൂത്ത മകളെ ചേര്‍ത്തുപിടിച്ചിട്ടുണ്ട് മഹി. ‘നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണ് പെണ്‍മക്കള്‍ എന്ന, ദൈവം നല്‍കിയ ഈ സമ്മാനങ്ങള്‍. രണ്ട് പെണ്‍മക്കളുടെ അമ്മായായ ഞാന്‍ അനുഗൃഹീതയാണ്’-ചിത്രത്തിനൊപ്പം താരം കുറിച്ചു.

shortlink

Post Your Comments


Back to top button