GeneralLatest News

ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം; മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവരോട് ഹരീഷ് പേരടി

നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന്

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു ഇരയായി. സമൂഹമാധ്യമങ്ങളിൽ മോഹൻലാലിനെതിരെ ബോഡി ഷെയ്മിങ് നടത്തിയവർക്കെതിരെ നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതിഷേധം

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത് … ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി … ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്… അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുർത്തമുണ്ട്… അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്…. നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് … ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കൻമാരെ കണ്ട വടക്കൻകളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം…

shortlink

Related Articles

Post Your Comments


Back to top button