CinemaGeneralLatest NewsMollywoodNEWS

എന്‍റെ സിനിമാ മോഹം പറഞ്ഞപ്പോള്‍ ഡാഡി പറഞ്ഞു: മനസ്സ് തുറന്നു ലിജോ ജോസ് പെല്ലിശ്ശേരി

സഹസംവിധായകനായി വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഡാഡിയോട് പറഞ്ഞപ്പോള്‍. ഡിഗ്രീ പൂര്‍ത്തിയാക്കിയിട്ട് നിന്റെ മേഖല തെരഞ്ഞെടുക്കാനായിരുന്നു ഡാഡി പറഞ്ഞത്

മലയാള സിനിമയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ ഇന്റര്‍നാഷണല്‍ ടൈപ്പ് സിനിമകളെടുത്ത് ഞെട്ടിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി പുതു തലമുറയിലെ പത്മരാജന്‍ ആണെന്ന വിശേഷണത്തോടെയാണ് കൈയ്യടി നേടുന്നത്. കെജി ജോര്‍ജ്ജിന്റെയും പത്മരാജന്റെയും ഭരതന്റെയുമൊക്കെ സിനിമകള്‍ കണ്ടു വളര്‍ന്ന ലിജോയ്ക്ക് പത്താം ക്ലാസ് കഴിഞ്ഞ ശേഷമാണ് സംവിധായകനാകാനുള്ള മോഹം തോന്നുന്നത്. ഉടന്‍ തന്നെ കാര്യം തന്റെ ഡാഡിയെ അറിയിച്ചുവെന്നും എന്നാല്‍ ഡാഡിയുടെ അഭിപ്രായം മറ്റൊന്നായിരുന്നുവെന്നും ലിജോ പങ്കുവയ്ക്കുന്നു. പ്രശസ്ത നാടക നടനും സിനിമാ താരവുമായ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ.

‘പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതലാണ് സംവിധായകനാകാനുള്ള മോഹം തുടങ്ങുന്നത്. സഹസംവിധായകനായി വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഡാഡിയോട് പറഞ്ഞപ്പോള്‍. ഡിഗ്രീ പൂര്‍ത്തിയാക്കിയിട്ട് നിന്റെ മേഖല തെരഞ്ഞെടുക്കാനായിരുന്നു ഡാഡി പറഞ്ഞത്, സിനിമയില്‍ പറ്റാതെ വന്നാല്‍ മറ്റൊരു ജോലിയിലേക്ക് മാറാനുള്ള വിദ്യാഭ്യാസം വേണമെന്നായിരുന്നു ഡാഡിയുടെ നിര്‍ദ്ദേശം. ഞാന്‍ പിന്നീട് ഡിഗ്രീ പൂര്‍ത്തിയാക്കി. എംബിഎ ചെയ്തു. ആദ്യം ചെയ്യുന്നത് ഒരു പരസ്യത്തിന്റെ വര്‍ക്കാണ്, പിന്നെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. അതാണ്‌ ആകെയുള്ള പരിചയം. ശേഷമാണ് ‘നായകന്‍’ എന്ന എന്റെ ആദ്യ സിനിമ വരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button