CinemaGeneralLatest NewsMollywoodNEWS

മലയാളസിനിമാ പ്രേക്ഷകരെ ഗിമ്മിക്ക് കാണിച്ചു കബളിപ്പിക്കാന്‍ കഴിയില്ല ; തുറന്ന് പറഞ്ഞ് സുധി കോപ്പ

ഓസ്‌കാര്‍ നേടാന്‍ കഴിവുള്ള ഒരു വ്യക്തി ആയിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ കാണുന്നത്

ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി മലയാളത്തിൽ ഇന്ന് തിരക്കേറിയ നടന്‍ ആയിരിക്കുകയാണ് സുധി കോപ്പ. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം താരത്തെ ഒരു മികച്ച അഭിനേതാവാക്കി മാറ്റി. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുധി കോപ്പ.

പുതിയ കാലഘട്ടത്തിലെ മലയാള സിനിമയിലെ സംവിധായകരും ഇവിടുത്തെ പ്രേക്ഷകരുമെല്ലാം ഒരുപാട് മാറി എന്നാണ് സുധിയുടെ അഭിപ്രായം. നമ്മുടെ പ്രേക്ഷകര്‍ ഇന്ന് അളന്നുമുറിച്ചു സിനിമ കാണുന്നവരാണ്. ലോകനിലവാരത്തിലുള്ള സിനിമ കാണുന്ന അവരെ എന്തെങ്കിലും ഗിമ്മിക്ക് കാണിച്ചു കബളിപ്പിക്കാന്‍ കഴിയില്ലയെന്നും സുധി കോപ്പ പറഞ്ഞു. മാത്രമല്ല, കഥാപാത്രത്തിന് ചേരുന്ന കലാകാരന്മാരെ കണ്ടെത്തി അഭിനയിപ്പിക്കാന്‍ സംവിധായകര്‍ക്ക് അറിയാം എന്നും അവര്‍ക്ക് എന്താണ് വേണ്ടത് എന്ന കാര്യത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട് എന്നും സുധി പറയുന്നു.

ഓസ്‌കാര്‍ നേടാന്‍ കഴിവുള്ള ഒരു വ്യക്തി ആയിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ സുധി കാണുന്നത്. മറ്റ് ഭാഷകളിലേതു പോലെ വലിയ ബജറ്റ് നല്‍കിയാല്‍ ലിജോ എപ്പോള്‍ ഓസ്‌കാര്‍ അടിച്ചു എന്ന് ചോദിച്ചാല്‍ മതി എന്നും സുധി കോപ്പ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button