CinemaGeneralLatest NewsNEWS

സിനിമ നടനായി വരണമെന്ന മോഹം വീട്ടുകാര്‍ എതിർത്തിരുന്നു: സുധി കോപ്പ

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സിനിമയില്‍ തുടക്കം കുറിച്ച സുധി കോപ്പ ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും എത്തുന്നത്. സിനിമ നടനായി വരണമെന്ന മോഹം വീട്ടുകാര്‍ എതിർത്തിരുന്നുവെന്നും രാവിലെ വീട്ടില്‍ നിന്ന് സിനിമാ മോഹവുമായി ഇറങ്ങി പോകുമ്പോള്‍ ഇതൊക്കെ നടക്കുമോ എന്ന ചിന്ത വീട്ടുകാരില്‍ ഉണ്ടായിരുന്നുവെന്നും തുറന്നു പറയുകയാണ് സുധി കോപ്പ.

ഒരു സിനിമയില്‍ കംഫര്‍ട്ട് അല്ലാതെ നിന്ന് അഭിനയിക്കുന്ന അവസരത്തില്‍ അതിന്റെ സംവിധായകനില്‍ നിന്ന് ദേഷ്യവും വിഷമവും ജനിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും സുധി കോപ്പ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവയ്ക്കുന്നു.

‘കൊച്ചിക്കാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവരുടെ ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി അവര്‍ മറ്റുള്ള ജോലിക്ക് പോകും. സിനിമയില്‍ അഭിനയിക്കാന്‍ മോഹമുള്ള എനിക്ക് ഒരു ഓഡിഷനൊക്കെ പോകുമ്പോള്‍  നല്ല ഷര്‍ട്ടൊക്കെ വേണമല്ലോ. കൂലിപ്പണി ചെയ്തു അതിനുള്ള വരുമാനമൊക്കെ കണ്ടെത്തിയിരുന്നു. എന്തെങ്കിലും ഒരു ആഗ്രഹം മനസ്സിലുണ്ടെങ്കില്‍ അത് ഒരു സൈക്കിള്‍ ആയാല്‍ പോലും കൂലിപ്പണി ചെയ്തു വാങ്ങുന്ന ഒരു ശീലം കൊച്ചിക്കാര്‍ക്ക് പണ്ടേയുണ്ട്’.

Read Also:- ഈ ദിവസം ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല: നവ്യ നായർ

‘വീട്ടില്‍ നിന്ന് സിനിമാ മോഹവുമായി ഇറങ്ങി പോകുമ്പോള്‍ എനിക്ക് വീട്ടുകാരില്‍ നിന്നൊക്കെ ഇഷ്ടം പോലെ വഴക്ക് കിട്ടിയിട്ടുണ്ട്. സിനിമയില്‍ വന്ന ശേഷം ഏറ്റവും ദേഷ്യം തോന്നിയതും, വിഷമം തോന്നിയതുമായ കാര്യം ഒരു സംവിധായകന്‍ പറഞ്ഞതാണ്. ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ സംവിധായകന്‍  പറഞ്ഞു ഞാന്‍ വല്ലാത്ത ഓവര്‍ ആക്ടിംഗ് ആണെന്ന്. ഞാന്‍ അതില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ തീരെ കംഫര്‍ട്ട് അല്ലായിരുന്നു. അങ്ങനെ അഭിനയിച്ച വേറെയും സിനിമകളുണ്ട്’. സുധി കോപ്പ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button