CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയെ നായകനാക്കാന്‍ ജോഷി ഒരുങ്ങുന്നു; തിരിച്ച് വരവിലെ വമ്പന്‍ സിനിമകള്‍ അണിയറയിൽ

പൊറിഞ്ചു മറിയം ജോസിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷി തിരിച്ച് വരവ് നടത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്.  തിരിച്ച് വരവ് ചിത്രം തന്നെ വിജയമായതോടെ പുതിയ സിനിമകളുടെ തിരക്കിലാണ് ജോഷി ഇപ്പോള്‍. അക്കൂട്ടത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടി ഉണ്ടാവുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് സിനിമയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമഘട്ടത്തിലേക്ക് എത്തുകയാണെന്നുമാണ് റിപ്പോർട്ടുകൾ.

എന്നാൽ സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ജോഷി ഒരു സിനിമ ഒരുക്കുന്നതായി കഴിഞ്ഞ വര്‍ഷം വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണോ ഇപ്പോള്‍ നടക്കുന്നതെന്ന് വ്യക്തമല്ല. അധികം വൈകാതെ തന്നെ ജോഷിയുടെ അടുത്ത സിനിമ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button