CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ ദിലീപ്, ഒപ്പം കാവ്യ മാധവനും

സലീം കുമാറിന്റയെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍

ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നായികയായി മാറിയ താരമാണ് കാവ്യ മാധവന്‍. ദിലീപായിരുന്നു കാവ്യ മാധവന്റെ ആദ്യനായകന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഈ പരിചയവും സൗഹൃദവും പിന്നീട് ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഈ താരദമ്പതികൾ.

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന കാവ്യ മാധവന്‍. പൊതുവേദികളിലും മറ്റ് പരിപാടികള്‍ക്കുമൊക്കെയായി ദിലീപിനൊപ്പം എത്താറുണ്ട്. ഇരുവരും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യശ്രദ്ധാകേന്ദ്രമായി മാറാറുമുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള താരദമ്പതികളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. സലീം കുമാറിന്റയെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സിനിമയ്ക്ക് പുറമേ ജീവിതത്തിലും മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുള്ള ദിലീപിനുള്ളത്. ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് മമ്മൂക്കയെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button