CinemaGeneralLatest NewsMollywoodNEWS

അച്ഛനൊപ്പം അഭിനയരംഗത്ത് തിളങ്ങാൻ മറ്റൊരു താരപുത്രൻ കൂടി

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റി എന്ന കഥാപാത്രമായിട്ടാണ് നിഥിൻ എത്തുന്നത്

അഭിനയരംഗത്ത് അച്ഛനൊപ്പം തിളങ്ങാൻ ഇനി മകനും. സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ ആണ് കിങ് ഫിഷർ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഒരു കൈ നോക്കാൻ എത്തുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റി എന്ന കഥാപാത്രമായിട്ടാണ് നിഥിൻ എത്തുന്നത്.

നിഥിന്റെ ഇരട്ടസഹോദരനായ നിഖിലും അഭിനയരംഗത്തു സാന്നിധ്യമറിയിച്ചു കഴിഞ്ഞു. രഞ്ജി പണിക്കർ നായകവേഷത്തിലെത്തുന്ന രൗദ്രം 2018 എന്ന സിനിമയിലും കലാമണ്ഡലം ഹൈദരാലിയിലും നിഖിൽ അഭിനയിച്ചു കഴിഞ്ഞു.

.

shortlink

Related Articles

Post Your Comments


Back to top button