CinemaGeneralLatest NewsMollywoodNEWS

മക്കള്‍ വിദേശ സുന്ദരിമാരെ കെട്ടി സുഖമായി ജീവിക്കുമെന്ന് കരുതിയ എനിക്ക് തെറ്റിപ്പോയി: രണ്‍ജി പണിക്കര്‍

സിനിമയുമായി ബന്ധപ്പെട്ട ആളുകളെയാണ് ഇവര്‍ കൂടുതല്‍ കണ്ടിരിക്കുന്നത്

മക്കള്‍ സിനിമയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ ആദ്യം പറഞ്ഞത് സിനിമ മേഖലയുടെ അപടകടത്തെക്കുറിച്ചാണെന്നും, വളരെ ഇന്‍സെക്വര്‍ ആയ ഇടമാണ് ഇതെന്നാണ് അവരോടു ആദ്യം പറഞ്ഞതെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. കോവിഡ് വന്നതോടെ അതിന്റെ തീവ്രത എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്നും ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ രണ്‍ജി പണിക്കര്‍ തുറന്നു പറയുന്നു. ബിവറേജസ് തുറന്നാല്‍ പരാതിയില്ലാത്തവര്‍ തിയേറ്റര്‍ തുറന്നാല്‍ പൊട്ടി തെറിക്കുമെന്നും രണ്‍ജി പണിക്കര്‍  പറയുന്നു.

‘നിതിന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ തന്നെ എന്റെ സഹസംവിധായകനായി നില്‍ക്കണം എന്ന് ആഗ്രഹം പറഞ്ഞിരുന്നു. അവന്റെ അമ്മയുടെ തന്നെ ശുപാര്‍ശ വഴിയാണ് നിതിന്‍ എന്റെ സിനിമയിലേക്ക് എഡിയായി (അസിസ്റ്റന്റ് ഡയറക്ടര്‍) വന്നത്. മക്കള്‍ രണ്ടു പേരും ഡിഗ്രി കഴിഞ്ഞിട്ട് വിദേശത്ത് പോയാണ് പഠിച്ചത്. അപ്പോള്‍ ഞാന്‍ സത്യത്തില്‍ വിചാരിച്ചു ഇവന്മാര്‍ അവിടെ എങ്ങാനും പോയി വല്ല വിദേശികളെയും കെട്ടി സുഖമായി ജീവിക്കുമെന്ന്. നമുക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല. ഇവര്‍ കുട്ടിക്കാലം മുതല്‍ കണ്ടിരിക്കുന്നത് സിനിമയാണ്. സിനിമയുമായി ബന്ധപ്പെട്ട ആളുകളെയാണ് ഇവര്‍ കൂടുതല്‍ കണ്ടിരിക്കുന്നത്. എന്നെ സംബന്ധിച്ച് അവര്‍ വളര്‍ന്ന ലോകം സിനിമയുടേത് തന്നെയാണ്. സിനിമയിലേക്ക് അവര്‍ വന്നപ്പോള്‍ അതിന്റെ അപകടങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞിരിന്നു കാരണം ഇതൊരു സേഫ് ആയ ഇടമല്ല. കോവിഡ് ടൈമില്‍ പോലും ഏറ്റവും കൂടുതല്‍ പ്രശ്നം ബാധിച്ചത് സിനിമയാണ്. ഒരു കിളിവാതില്‍ പോലും തുറക്കാന്‍ കഴിയാത്ത വിധം അടഞ്ഞു പോയ മേഖലയായി ഇത് മാറി. സിനിമ കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. സിനിമാക്കാരെ കാണാനും ഇഷ്ടമാണ്, പക്ഷേ സിനിമ ചിത്രീകരിച്ചാല്‍ അത് വലിയ പ്രശ്നമായി മാറും. ബിവറേജസ് തുറന്നാല്‍ ആര്‍ക്കും പരാതിയില്ല. പക്ഷേ തിയേറ്റര്‍ തുറന്നാല്‍ ആളുകള്‍ക്ക് പരാതി കാണും. രണ്‍ജി പണിക്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button