CinemaGeneralMollywoodNEWS

കല്യാണ വീട്ടില്‍ നല്ല നിറമുള്ള കുപ്പായമൊക്കെയിട്ട് നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ആ വിളി എത്തും

ഒരു കല്യാണ വീട്ടില്‍ ചെല്ലുമ്പോള്‍ നമ്മള്‍ അണിഞ്ഞു ഒരുങ്ങിയൊക്കെ ആകും പോയിട്ടുണ്ടാവുക

‘കൊടക്കമ്പി’ എന്ന വിളി ചുരുങ്ങിയ സമയം മാത്രമേ ഒരു വിഷമമായി തന്നില്‍ തങ്ങി നിന്നുള്ളൂവെന്ന് തുറന്നു പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. ഒരു സിനിമ താരമായി എന്നൊക്കെയുള്ള അഹങ്കാരം കൊണ്ട് തോന്നിയ സങ്കടമായിരുന്നു അതെന്നും ഇന്ദ്രന്‍സ് പറയുന്നു. കല്യാണ വീട്ടില്‍ നല്ല കുപ്പായമൊക്കെയിട്ട് വന്നു നില്‍ക്കുമ്പോഴായിരിക്കും പിറകില്‍ നിന്ന് ‘കൊടക്കമ്പി’ വിളി എത്തുന്നതെന്നും തന്‍റെ പൂര്‍വ്വകാലത്തെ അനുഭവം പങ്കുവച്ചു കൊണ്ട് ഇന്ദ്രന്‍സ് പറയുന്നു.

റോജിന്‍ തോമസ്‌ സംവിധാനം ചെയ്ത ഹോം എന്ന സിനിമയില്‍ ഇന്ദ്രന്‍സ് എന്ന നടന്‍ സ്വാഭാവിക അഭിനയ ശൈലിയില്‍ മിന്നി നില്‍ക്കുകയാണ്. സീനിയര്‍ സൂപ്പര്‍ താരങ്ങളെക്കാളും യുവ സൂപ്പര്‍ താരങ്ങളെക്കാളും കയ്യടി നേടി കഥാപാത്രത്തിന്റെ ഭംഗിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഇന്ദ്രന്‍സിനു വേറിട്ട വേഷങ്ങള്‍ നല്‍കാന്‍ യുവ സംവിധായകരും മത്സരിക്കുകയാണ്.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍

‘കൊടക്കമ്പി എന്ന വിളിയില്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ ഒരു വിഷമം വന്നുള്ളൂ. അത് എനിക്ക് തോന്നുന്നു ഞാന്‍ ഒരു സിനിമ താരമായി എന്നുള്ള അഹങ്കാരം കൊണ്ട് തോന്നിയ സങ്കടമാണ്. ആ സമയത്ത് നമ്മളെ എല്ലാരും ശ്രദ്ധിക്കും. ഒരു കല്യാണ വീട്ടില്‍ ചെല്ലുമ്പോള്‍ നമ്മള്‍ അണിഞ്ഞു ഒരുങ്ങിയൊക്കെ ആകും പോയിട്ടുണ്ടാവുക. നല്ല നിറമുള്ള കുപ്പായമൊക്കെയിട്ട് ചെന്ന് നില്‍ക്കുമ്പോഴാകും കൊടക്കമ്പി എന്ന വിളി വരുന്നത്. ഇത് എല്ലാവരും കേള്‍ക്കുകയും ചെയ്യും. അത് കുറച്ചു കാലം ഒരു വിഷമമായിരുന്നു. ‘അനിയന്‍ ബാവ ചേട്ടന്‍ ബാവ’ എന്ന സിനിമയില്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ എന്നെ വിളിക്കുന്നതാണ് പിന്നീട് ആളുകള്‍ പോപ്പുലറാക്കിയത്. അങ്ങനെയൊരു വിളി ആദ്യം വിഷമം നല്‍കിയെങ്കിലും, ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ ഓര്‍മ്മ തങ്ങി നില്‍ക്കുന്നത് കൊണ്ടാണല്ലോ ആ വിളി വരുന്നത് എന്നോര്‍ത്ത് ആ സങ്കടം ഞാന്‍ സന്തോഷമാക്കി മാറ്റി’. ഇന്ദ്രന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button