
കുട്ടിക്കാലത്ത് താൻ ശാഖയില്‍ പോകുമായിരുന്നുവെന്നും കമ്യൂണിസ്റ്റുകാരനായിരുന്ന തന്റെ അച്ഛൻ ഗീത പഠിക്കാൻ വിടുമായിരുന്നു എന്നും രഞ്ജിപണിക്കര്‍. കുരുക്ഷേത്ര- സംഘദര്‍ശന മാലിക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നുവെന്നും അധിനിവേശങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളില്‍ ശിവാജിമാര്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിപണിക്കരുടെ വാക്കുകൾ ഇങ്ങനെ,
‘ഭാരതത്തിലെ ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നു. ആധുനിക ഇന്ത്യയില്‍ ഇങ്ങനെ ഒരു ചിന്ത അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ശിവാജിയെ സൃഷ്ടിച്ചത് അധിനിവേശമായിരുന്നു. അധിനിവേശങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളില്‍ ശിവാജിമാര്‍ സൃഷ്ടിക്കപ്പെടും. അധിനിവേശം ഉണ്ടായിരുന്നില്ല എങ്കില്‍ ശിവാജി സൃഷ്ടിക്കപ്പെടുമായിരുന്നില്ല. ശിവാജി ഉണ്ടായില്ല എങ്കില്‍ ഗോള്‍വാള്‍ക്കര്‍ അടക്കമുള്ള പിന്നീടുള്ള ഹിന്ദുത്വത്തിന്റെ പ്രചാരകന്മാര്‍ സൃഷ്ടിക്കപ്പെടുമായിരുന്നില്ല. അധിനിവേശം ഭാരതത്തിന് തന്ന ഏറ്റവും വലിയ സമ്മാനമാണ് ശിവാജി. അധിനിവേശത്തിന്റെ വരവ് ഭാരതത്തില്‍ ശക്തമായ പ്രത്യശാസ്ത്രത്തിന് രൂപം നല്‍കി. ആ പ്രത്യശാസ്ത്രം ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വളര്‍ന്നിട്ടുണ്ട്’.
‘കുട്ടിക്കാലത്ത് ഞാൻ ആര്‍എസ്‌എസ് ശാഖകളില്‍ പങ്കെടുത്തിട്ടുണ്ട്. എന്റെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ ശാഖ നടന്നിരുന്നു. ആലപ്പുഴയില്‍ നിന്നും കുട്ടനാട്ടിലേയ്‌ക്ക് താമസം മാറിയ കാലമാണ്. അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അമ്മയുടെ സ്‌കൂളിലെ ഹെഡ്മാസ്റ്ററായ സുകുമാരപ്പിള്ള സാറിന്റെ കയ്യിലാണ് ഞാൻ ആദ്യമായി രാഖി കാണുന്നത്. അദ്ദേഹത്തെ കണ്ടാല്‍ സിംഹത്തെ പോലെ ആയിരുന്നു. അദ്ദേഹമായിരുന്നു ഞാൻ ആദ്യമായി കാണുന്ന ആര്‍എസ്‌എസുകാരൻ. എന്റെ അച്ഛൻ കമ്യൂണിസ്റ്റുകാരനായിരുന്നു. അമ്മ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളും. സുകുമാരപ്പിള്ള സര്‍ ആയിരുന്നു വീടിന്റെ അടുത്ത് ശാഖ നടത്തിയിരുന്നത്. അതിനോട് ചേര്‍ന്ന് ചിന്മയ മിഷന്റെ ക്ലാസുകളും നടന്നിരുന്നു. ഈ ക്ലാസിന് പോകാൻ എന്നെ വീട്ടില്‍ നിന്നും വിട്ടു. ഗീത പഠിക്കുന്നത് മോശം കാര്യമായി അച്ഛനിലെ കമ്യൂണിസ്റ്റുകാരൻ കരുതിയിരുന്നില്ല. ഗീത പഠിക്കാൻ പോകുമ്പോള്‍ ഞാൻ ശാഖയിലും പോകുമായിരുന്നു’- രഞ്ജിപണിക്കര്‍ പറഞ്ഞു.
Post Your Comments