GeneralLatest NewsMollywoodNEWSWOODs

ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ? ഈ പറഞ്ഞ ദൈവങ്ങളൊന്നും മതങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല: ഷൈന്‍ ടോം ചാക്കോ

ചുറ്റപ്പെട്ടുകിടക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ക്രിസ്തു പൊരുതിയത്.

മലയാളത്തിലെ യുവ നായകനിരയിൽ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. നമ്മള്‍ ഓരോരുത്തരും ഓരോ മതത്തില്‍ ജനിക്കുന്നവരാണ്. ആ മതത്തെ മനസിലാക്കി പഠിക്കണമെന്നു താരം പറഞ്ഞു. മാധ്യമം ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് മതത്തെ കുറിച്ചുള്ള തന്റെ ചിന്തകളെ കുറിച്ച് ഷൈന്‍ പങ്കുവച്ചത്.

‘മതത്തില്‍ സ്വന്തമായ ചിന്തകള്‍ ഉണ്ടാകണം. ആ മതത്തെ മനസിലാക്കി പഠിക്കണം. എന്നിട്ട് നാം സ്വയം ചിന്തിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ മതത്തില്‍ നിന്ന് പുറത്ത് കടക്കണം. അവര്‍ക്കേ ദൈവത്തിലെത്താന്‍ പറ്റൂ.’- ഷൈൻ പറഞ്ഞു.

READ ALSO: ‘ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു, ശ്രദ്ധമോളെ.. മാപ്പ്’: ഹരീഷ് പേരടി

‘ഈ പറഞ്ഞ ദൈവങ്ങളൊന്നും മതങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല. ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ. ചുറ്റപ്പെട്ടുകിടക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ക്രിസ്തു പൊരുതിയത്. അതിനാല്‍ മതങ്ങള്‍ എല്ലാവരും പഠിക്കണം. അത് നിര്‍ബന്ധിത പഠനത്തിലൂടെയേ പഠിക്കൂ. അല്ലാതെ ആര് പഠിക്കാന്‍. പഠിക്കുന്നത് അത് എന്താണെന്ന് മനസിലാക്കി, മറ്റ് മതങ്ങളെ ബഹുമാനിക്കാനാണ്. എന്നാല്‍ അറിവ് കൂടി വരുമ്പോഴാണ് മതപരമായ വേര്‍തിരിവുകള്‍ ഉണ്ടാകുന്നത്. അറിവ് കൂടുന്തോറും മനുഷ്യന്‍ മോശമായി വരികയാണ്. ശരിക്കും മോശത്തരം മറ്റുള്ളവരെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിച്ച് കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ്. തന്റെ ദൈവമാണ് ഏകദൈവമെന്ന് വിശ്വസിക്കുന്നവര്‍ ആ ദൈവം തന്നെയാണ് മറ്റുള്ളവരെ സൃഷ്ടിച്ചത് എന്ന് എന്തുകൊണ്ട് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചാല്‍ മറ്റ് സൃഷ്ടികളെ നശിപ്പിക്കാതിരിക്കേണ്ടതല്ലേ. പരിപാലകന്‍ അല്ലേ ദൈവം’- ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button