
കൊച്ചി: അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുകയാണെന്നും നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുകയാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു…കേരളത്തിലെ ബ്രിജ് ഭൂഷണൻമാർ വെളുത്ത കുപ്പായമിട്ട്..സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഹോസ്റ്റലിൽ പൂട്ടിയിട്ട് ..ഈ നീതികേടിനോട് പൊരുതുന്ന..മറ്റ് സമര വിദ്യാർത്ഥികളെ ചർച്ചയെന്നും പറഞ്ഞ് കൊഞ്ഞനം കാണിച്ച്..അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിംഗിൽ ഞെളിഞ്ഞിരിക്കുന്നു…നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു…ശ്രദ്ധമോളെ..മാപ്പ് .
Post Your Comments