ടെലിവിഷന്‍ രംഗത്ത് റിയാലിറ്റി ഷോകളുടെ മത്സരമാണ്. പ്രമുഖ ടെലിവിഷന്‍ ചാനല്‍ ഷോയ്ക്കിടെ ജഡ്ജായ പ്രശസ്ത ഗായികയെ കടന്നുപിടിച്ച് ചുംബിച്ച് മല്‍സരാര്‍ത്ഥി. യുവഗായകന്റെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ അവതാരകരും സഹ ജഡ്ജസും അമ്പരന്നു. സോണി ടിവിയിലാണ് സംഭവം.
ഏറെ ആരാധകരുള്ള സംഗീത പരിപാടിയായ ഇന്ഡ്യല് ഐഡല്‍ 11ലെ ജഡ്ജസായ പ്രമുഖ ഗായിക നേഹ കക്കറിനാണ് പൊതുവേദിയില്‍ വെച്ച് ദുരനുഭവം നേരിട്ടത്. പ്രശസ്ത സംഗീത സംവിധായകന് അനു മല്ലിക്കും, ഗായകനും സംഗീതസംവിധായകനുമായ വിശാല്‍ ദഡ്ലാനിയുമാണ് പരിപാടിയില്‍ നേഹ കക്കറിനൊപ്പം ജഡ്ജസായി ഉണ്ടായിരുന്നത്.
മല്‍സരത്തിനിടെ, തന്റെ പക്കല്‍ നിന്നും ഒരു ഉപഹാരം കൈപ്പറ്റണമെന്ന് നേഹയോട് മല്‍സരാര്‍ത്ഥി അഭ്യര്‍ത്ഥിച്ചു. അതിനായി വേദിയിലേയ്ക്ക് എത്തി ഉപഹാരം സ്വീകരിച്ചശേഷം മല്സരാര്ത്ഥിയെ ആശ്ലേഷിക്കുന്നതിനിടെയാണ്, ഇയാള്‍ നേഹയുടെ കവിളില്‍ ബലമായി അമര്‍ത്തി ചുംബിച്ചത്. മല്‍സരാര്‍ത്ഥിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ നേഹ അമ്ബരന്നു. മുഖം മറച്ച് അതൃപ്തി പരസ്യമാക്കി ഗായിക ഉടന്‍ തന്നെ വേദി വിട്ടു. യുവഗായകന്റെ അപമര്യാദയോടെയുള്ള പെരുമാറ്റം അവതാരകനെയും സഹജഡ്ജസുമാരെയും അമ്ബരപ്പിക്കുകയും ചെയ്തു.
Post Your Comments