BollywoodGeneralLatest NewsNEWS

കയ്യില്‍ മൈലാഞ്ചി തേച്ച്‌ മഞ്ഞ സാരിയില്‍ തിളങ്ങി നേഹ; വിവാഹ ആഘോഷം ഗംഭീരം

ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്.

ഗായിക നേഹ കക്കറിന്റെ വിവാഹ ആഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗായകന്‍ റോഹന്‍പ്രീത് സിങ്ങാണ് വരൻ. ഇരുവരുടേയും ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങൾ പുറത്ത്. നേഹ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

മഞ്ഞ സാരിയില്‍ അതിമനോഹരിയാണ് നേഹ. അതുപോലെ രോഹന്‍പ്രീതും മഞ്ഞ കുര്‍ത്തയാണ് ധരിച്ചിരിക്കുന്നത്. സാരിയ്‌ക്കൊപ്പം വലിയ ഇയറിങ്‌സും കൊലുസും, തലയില്‍ വെള്ള റോസാപ്പൂക്കളും മാത്രമാണ് നേഹ അണിഞ്ഞത്.

read also:കൊറോണ മൂക്കിന്റ്‌റയറ്റത്ത് എത്തിയാലും രാഷ്ട്രീയം പറയുമെന്ന് വീരവാദം പറഞ്ഞ ഷായീ.. ഐറ്റം തന്നെ ഷായീ പാപ്പന്‍” കെ എം ഷാജിയെ പരിഹസിച്ച്‌ സംവിധായകന്‍ എം എ നിഷാദ്

പച്ച ഔട്ട്ഫിറ്റിലെ മറ്റു ചിത്രങ്ങളും നേഹ പങ്കുവെച്ചിട്ടുണ്ട്. പച്ച ലെഹങ്കയിലാണ് താരം എത്തുന്നത്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button