CinemaGeneralLatest NewsMollywoodNEWS

പ്രതിഫലത്തിന്റെ കാര്യത്തില്‍ ആരുമായും പ്രശ്നമുണ്ടാക്കാത്ത താരത്തെക്കുറിച്ച് വിനയന്‍

ഒരു സിനിമയ്ക്ക് ഒരു പ്രതിസന്ധി നേരിട്ടാല്‍ അത് തന്റെ കൂടി പ്രതിസന്ധി ആണെന്ന് മനസിലാക്കി കൂടെ നില്‍ക്കുന്ന ആളാണ് അദ്ദേഹം

രാജന്‍ പി ദേവിനെ പോലെ ഒരു സിനിമാ താരം മലയാള സിനിമയില്‍ ഉണ്ടാവില്ലെന്ന് സംവിധായകന്‍ വിനയന്‍, അദ്ദേഹം ജീവിച്ചിരിക്കും വരെയും തന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ആരുമായും പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും നിര്‍മ്മാതാവിന്റെ മനസ്സറിയുന്ന കലാകാരനായിരുന്നു അദ്ദേഹമെന്നും വിനയന്‍ പറയുന്നു.

വിനയന്റെ വാക്കുകള്‍

രാജന്‍ പി ദേവിനെ പോലെയുള്ള കാകലരന്മാര്‍ മലയാള സിനിമയില്‍ വളരെ വിരളമാണ്. ഇന്നുവരെ ഒരു നിര്‍മ്മതാവുമായും സാമ്പത്തികത്തിന്റെ കാര്യത്തില്‍ അദ്ദേഹം പ്രശ്നമുണ്ടാക്കിയിട്ടില്ല. പ്രതിഫലം അദ്ദേഹത്തിനൊരു വിഷയമായിരുന്നില്ല. ഒരു സിനിമയ്ക്ക് ഒരു പ്രതിസന്ധി നേരിട്ടാല്‍ അത് തന്റെ കൂടി പ്രതിസന്ധി ആണെന്ന് മനസിലാക്കി കൂടെ നില്‍ക്കുന്ന ആളാണ് അദ്ദേഹം. മലയാള സിനിമയുടെ വലിയ നഷ്ടം തന്നെയാണ് രാജന്‍ പി ദേവിനെ പോലെയുള്ളവര്‍. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വിനയന്‍ പറയുന്നു.

വിനയന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാജന്‍ പി ദേവ്. ആകാശ ഗംഗ 2 വുമായി വിനയന്‍ എത്തുമ്പോള്‍ ചിത്രത്തിന്റെ ഒന്നാം ഭാഗത്തുണ്ടായിരുന്ന പല താരങ്ങളും ഇന്ന് ഇല്ല . രാജന്‍ പി ദേവ് സുകുമാര്‍ ശിവജി തുടങ്ങിയ ആകാശ ഗംഗയിലെ പ്രധാന താരങ്ങളെല്ലാം മാറക്കാനാവാത്ത ഓര്‍മ്മയായി നമുക്ക് മുന്നില്‍ തെളിയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button