CinemaGeneralLatest NewsMollywoodNEWS

ഡബ്ലുസിസിയില്‍ ഇപ്പോള്‍ ആക്ടീവല്ല ; പിന്നിലെ കാരണം വെളിപ്പെടുത്തി സയനോര

ഏറെ അടുപ്പമുള്ള ഒരു സുഹൃത്ത് ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമായാണ് ഡബ്ലുസിസി രൂപീകരിച്ചത്.

മലയാള സിനിമയിലെ വനിതകൾക്കായി രൂപീകരിച്ച സംഘടനയാണ് ഡബ്ലുസിസി. മലയാളത്തിലെ  മുന്‍നിര അഭിനേത്രികളും പിന്നണി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെയാണ് ഈ സംഘടനയിൽ  സജീവമായി പ്രവര്‍ത്തിക്കുന്നത്. എന്നാൽ അടുത്തിടെയായി ഡബ്ലുസിസിയിൽ അത്ര ആക്ടീവല്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ഗായിക സയനോര. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സയനോര ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തത്തെ പോലെയല്ല ഇപ്പോള്‍ നല്ല തിരക്കിലാണ്. അതുകൊണ്ടാണ് സംഘടനയില്‍ സജീവമല്ലാത്തതെന്നും സയനോര പറയുന്നു. ഏറെ അടുപ്പമുള്ള ഒരു സുഹൃത്ത് ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമായാണ് ഡബ്ലുസിസി രൂപീകരിച്ചത്. സ്ത്രീകള്‍ക്ക് മാത്രമായി സിനിമയിലൊരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. എല്ലാവരും സുരക്ഷയ്ക്കായി ഒരുമിച്ച് നില്‍ക്കണമെന്ന ആശയമായിരുന്നു സംഘടന രൂപീകരിക്കുന്നതിലേക്ക് നയിച്ചത് സയനോര പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button