CinemaGeneralLatest NewsNEWS

അമ്മയുടെ ഇഷ്ടനമ്പര്‍ തന്റെ ആഡംബര വാഹനത്തിന് നല്‍കി ജാന്‍വി കപൂര്‍

മേഴ്സിഡീസിന്റെ ഏറ്റവും മികച്ച സെഡാനുകളിലൊന്നാണ് മേബാക്ക് എസ് 560

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റയും മൂത്തമകളാണ് ജാന്‍വി കപൂര്‍ . ധടക് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ശ്രീദേവിയ്ക്ക് നൽകിയ അതെ സ്‌നേഹം തന്നെയാണ് ജാന്‍വിക്കും ആരാധകർ നൽകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റയെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ ഇഷ്ട നമ്പർ തന്റയെ പുതിയ കാറിന് നല്കിരിക്കുകയാണ് ജാന്‍വി കപൂര്‍.

ശ്രീദേവിയുടെ ഇഷ്ട നമ്പറുള്ള ജാന്‍വിയുടെ പുതിയ കാറിന്റയെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ശ്രീദേവിയുടെ കാറിന്റെ നമ്പര്‍ എംഎച്ച് 02 ഡിഇസഡ് 7666 ആണ്. ജാന്‍വിയുടേത് എംഎച്ച് 02 എഫ്ജി 7666 ആണ്. മേഴ്സിഡീസിന്റെ ഏറ്റവും മികച്ച സെഡാനുകളിലൊന്നാണ് മേബാക്ക് എസ് 560. ഏകദേശം 2 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.

shortlink

Related Articles

Post Your Comments


Back to top button