BollywoodGeneralLatest NewsNew ReleaseNEWS

സിനിമാ തിയേറ്ററിൽ ടിക്കറ്റ് വിൽപ്പനക്കാരനായി എത്തി ബോളിവുഡ് താരം രാജ്കുമാർ റാവു

രാജ്കുമാർ നായകനായിയെത്തുന്ന "റൂഹി" ഫെബ്രുവരി 11-ന് പുറത്തിറങ്ങി

സിനിമാ തിയേറ്ററിൽ ടിക്കറ്റ് വിൽക്കുന്ന ബോളിവുഡ് നടൻ രാജ്കുമാർ റാവുവിന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ സിനിമാ ഹാളിലാണ് ടിക്കറ്റ് വിൽപ്പനക്കാരനായി താരം പ്രത്യക്ഷപ്പെട്ടത്.

Read Also: 1.25 ലക്ഷത്തിന്‍റെ സാരിയിൽ തിളങ്ങി മാധുരി ദീക്ഷിത് ; ചിത്രങ്ങൾ

പുതിയ സിനിമയുടെ പ്രചരണാർത്ഥമാണ് രാജ്കുമാർ ഡൽഹിയിൽ എത്തിയത്. ഇദ്ദേഹം നായകനായിയെത്തുന്ന “റൂഹി” ഫെബ്രുവരി 11-ന് പുറത്തിറങ്ങി. ഈ ചിത്രത്തിന്‍റെ പ്രചരാണർത്ഥമാണ് താരം സിനിമാ ടിക്കറ്റുകൾ വിറ്റത്.

Read Also: നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; നടന്‍ സെന്തില്‍ ബിജെപിയില്‍

ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. മറ്റൊരു പ്രധാന വേഷത്തിൽ വരുൺ ശർമയും ചിത്രത്തിൽ എത്തുന്നുണ്ട്. സിനിമയിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read Also: മാറിലും വയറിലും പുതിയ ടാറ്റുവുമായി സാധിക വേണുഗോപാല്‍

ഈ സിനിമയുടെ പ്രമോഷനായി പ്രധാനപ്പെട്ട മൂന്ന് താരങ്ങളും സജീവമായി രംഗത്തിറങ്ങിയിരുന്നു. കോവിഡ് ആശങ്കകൾക്കിടയിൽ ചിത്രത്തിന് വേണ്ടി പ്രചരണത്തിനിറങ്ങുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആളുകളോട് തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് വീട്ടിലിരുന്ന് ആവശ്യപ്പെടാൻ തനിക്ക് കഴിയില്ലെന്നായിരുന്നു ചിത്രത്തിലെ നായികയായ ജാൻവിയുടെ മറുപടി.

 

shortlink

Related Articles

Post Your Comments


Back to top button