CinemaGeneralLatest NewsMollywoodNEWS

വോഗ്‌ മാഗസിനിലെ താരപട്ടികയില്‍ മലയാളത്തിന്റയെ മെഗാസ്റ്റാറും ; ഹിറ്റ് മെഷീനായി ചിരഞ്ജീവി, ഇടം നേടാതെ മോഹന്‍ലാല്‍

‘സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഐക്കണ്‍സ്’ എന്ന തലക്കെട്ടോടെയാണ് ‘വോഗ് ഇന്ത്യ’ പ്രസിദ്ധീകരിച്ച പട്ടികയിൽ മമ്മൂട്ടി ഇടം പിടിച്ചിരിക്കുന്നത്.

ഫാഷൻ, ലൈഫ്‌സ്‌റ്റൈല്‍ മാസികയായ വോഗ് പ്രസിദ്ധീകരിച്ച തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയിൽ മലയാളത്തിന്റയെ മെഗ് സ്റ്റാർ മമ്മൂട്ടിയും. ‘സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഐക്കണ്‍സ്’ എന്ന തലക്കെട്ടോടെയാണ് ‘വോഗ് ഇന്ത്യ’ പ്രസിദ്ധീകരിച്ച പട്ടികയിൽ മമ്മൂട്ടി ഇടം പിടിച്ചിരിക്കുന്നത്.

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ കഥാപാത്രം മമ്മൂട്ടിയെ കുറിച്ച് പറയുന്ന കാര്യം കുറിപ്പില്‍ പറയുന്നുണ്ട്. ‘മമ്മുക്ക ഇപ്പോള്‍ ഏതു റോള്‍ വേണേലും ചെയ്യും. തെങ്ങ് കയറ്റക്കാരന്‍, ചായക്കടക്കാരന്‍, പൊട്ടന്‍, മന്ദബുദ്ധി, പക്ഷേ നമ്മുടെ ലാലേട്ടന്‍ ഉണ്ടല്ലോ വര്‍മ്മ നായര്‍ മേനോന്‍ ഇത് വിട്ടൊരു കളിയില്ല ടോപ് ക്ലാസ് ഒണ്‍ലി.’ ഈ പരാമര്‍ശത്തെ മമ്മൂട്ടിയുടെ അഭിനയ മികവായാണ് മാഗസിന്‍ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ പട്ടികയില്‍ രജനികാന്ത്, കമല്‍ ഹാസന്‍, ചിരഞ്ജീവി, നടിമാരായ ശോഭന, രമ്യാകൃഷ്ണന്‍, വിജയശാന്തി എന്നിവരുമുണ്ട്. ഹിറ്റ് മെഷീന്‍ എന്ന വിശേഷണമാണ് ചിരഞ്ജീവിയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാൽ പട്ടികയില്‍ മോഹന്‍ലാലിന്റയെ പേരില്ലാത്തതെ മലയാളി ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button